കൊല്ലങ്കോട്: വേനൽ ആരംഭിച്ചതോടെ തെന്മല അടിവാരം സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ വരവ്് വർധിച്ചു.അന്യജില്ലയിൽ നിന്നും വരുന്നവർ സ്ഥലത്തെ അപകടാവസ്ഥ തിരിച്ചറിയാതെ ആഴമുള്ള ഭാഗത്ത് കുട്ടികളുമായി ഇറങ്ങുന്നത്.അപകടഭീഷണിയായിരിക്കുകയാണ്.തമിഴ്നാനാട്ടിൽ നിന്നും പാലക്കാട്ടിലെത്തുന്ന വിനോദസഞ്ചാരികൾ സിതാർ കുണ്ട് വെള്ളച്ചാട്ടം കാണാൻ നിരവധി പേർ എത്തുന്നുണ്ട്.
വനം വകുപ്പ് അതിർത്തി ലംഘിച്ച് വനമേഖകളിൽ കടക്കുന്നവർ ശിക്ഷാർഹരാണെന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും ഇവിടെ വാച്ചർമാരില്ലാത്തതിനാൽ മിക്കവരും മുന്നറിയിപ്പ് ലംഘിക്കുകയാണ്. മാത്രമല്ല നിർദ്ദിഷ്ട വെള്ളച്ചാട്ടം അടുത്തു നിന്നു കാണാൻ വനം വകുപ്പ് തന്നെ ഫെൻസിങ്ങിനിടയിലൂടെ കടന്നുപോവാൻ വഴി ഒരുക്കുന്നുണ്ട്.
പലരും സോളാർ ഫെൻസിങ്ങിൽ തൊട്ടു നോക്കിയതിനാൽ ഷോക്കേറ്റിട്ടുണ്ടെന്നും സമീപവാസികൾ പറയുന്നു. മുൻപ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയവർമുങ്ങി മരിച്ച അപകടങ്ങളും നടന്നിട്ടുണ്ട്്.സ്ഥലം കാണാനെത്തുന്ന സ്ത്രീകളേയും കുട്ടികളേയും വെള്ളക്കെട്ടിൽ ഇറക്കുന്ന പ്രവണതയും കൂടി വരികയാണ് .വെള്ളച്ചാട്ടത്തിനു സമീപത്ത് വിടുകൾക്ക് പുറകിലെത്തിയ ആനകുടം സർവ്വനാശം വരുത്തിയിരുന്നു.കൂടാതെ ഈ സ്ഥലത്ത് പുലിയേയും,കരടിയേയും കണ്ടിരുന്നതായി നാട്ടുകർ പറയുന്നുണ്ട്.
ഇത്തരം അപകടമസ്ഥ ഒന്നുമറിയാതെയാണ് നിരവധി പേർ വെള്ളച്ചാട്ടം കാണാനെത്തുന്നത്. സ്ഥലത്ത് അപകടാവസ്ഥ തിരിച്ചറിയാനും വന്യമൃഗ സാമീപ്യം അറിയിക്കുന്നതിനുമായി ഉടൻ വച്ചർമാരെ ഏർപ്പെട്ടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ജനുവരി ആരംഭിക്കുന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണം അനുദിനം വർധിക്കും. സ്ഥലത്ത് വന്യമൃഗളെത്തിയാൽ ഓടി രക്ഷപ്പെടാൻ സുരക്ഷിതസ്ഥലങ്ങളില്ല. ഇതിനു തന്നു ഒരു സേഫ് ടി റൂം അനിവാര്യമായി നിർമ്മിക്കേണ്ടതുമുണ്ട്.