കൊച്ചി: മതിയായ യോഗ്യതയില്ലാതെ അഭിഭാഷക ചമഞ്ഞു തട്ടിപ്പു നടത്തിയെന്ന കേസില്‍ പ്രതിയായ ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നു ഹൈക്കോടതി.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അറസ്റ്റ് തടയണമെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന് വാദിച്ചപ്പോഴാണു ജസ്റ്റീസ് കെ. ഹരിപാല്‍ ഇക്കാര്യം പറഞ്ഞത്.
തുടര്‍ന്ന് ഓണം അവധിക്കുശേഷം 31 ന് ഹര്‍ജി പരിഗണിക്കാന്‍ മാറ്റി.
എല്‍എല്‍ബി പാസാകാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ആലപ്പുഴ ബാര്‍ അസോസിയേഷന് നല്കിയ പരാതിയിലാണു സെസിക്കെതിരേ പോലീസ് കേസെടുത്തത്.