ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്രസിംഗ് ധോണിക്ക് പകരം വയ്ക്കാന്‍ മറ്റൊരാളില്ലെന്ന് വീരേന്ദര്‍ സെവാഗ്. 2019ലെ ലോകകപ്പിലും ധോണി ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹം. അത് നീലപ്പടയക്ക് നല്കുന്ന ആത്മവിശ്വാസം ഏറെ വലുതായിരിക്കും സെവാഗ് പറഞ്ഞു. ധോണിയുടെ അനുഭവസമ്പത്ത് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം റണ്‍സ് നേടുന്നുണ്ടോ ഇല്ലയോ എന്നതിനേക്കുറിച്ചുള്ള ചിന്തകള്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞ സെവാഗ് എല്ലായ്പ്പോഴും ഒരാള്‍ക്ക് ഒരേ ഫോം തുടരനാവില്ലല്ലോയെന്നും എന്നും ചോദിച്ചു.
ഋഷഭ് പന്തിനെ പോലുള്ളവര്‍ക്ക് ധോണിയുടെ പിന്‍ഗാമിയാകാന്‍ സാധിച്ചേക്കും. എന്നാല്‍ അതൊന്നും ധോണിയുടെ വിടവ് നികത്താന്‍ പാകത്തിനുള്ളതാവില്ലെന്നും ഒരു വര്‍ഷം മുന്‍പെങ്കിലും ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ ടീം അംഗങ്ങള്‍ ആരംഭിക്കണമെന്നും, അതിനുള്ള ടീമിനെ മുന്നില്‍ കണ്ടാവണം ഇന്ത്യ മുന്നോട്ട് പോകേണ്ടതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.