ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ എന്റര്‍ടെയിനര്‍ ആരെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാവുകയുള്ളൂ. അതാണ് വീരേന്ദര്‍ സെവാഗ്. നേരിടുന്ന ആദ്യ ബോളില്‍ തന്നെ സിക്‌സും ഫോറും പായിക്കുന്ന സെവാഗിനെ ക്രിക്കറ്റ് ആരാധകര്‍ ഇഷ്ടപ്പെടാന്‍ കാരണവും ഈ സ്റ്റൈല്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ സേവാഗിന്റെ പുതിയ ടിക്ടോക് വിഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. മോഹന്‍ലാലിന്റെ ‘ചെട്ടിക്കുളങ്ങര ഭരണിനാളില്‍’ എന്ന ഗാനത്തിനു വ്യായാമത്തിനിടെ ചുവടുവെക്കുകയാണ് സേവാഗ്.
എം.ജി. ശ്രീകുമാര്‍ പാടിയ റിമിക്‌സ് വേര്‍ഷനാണ് സേവാഗിന്റെ ചുവടുവെപ്പ്. സേവാഗിന്റെ ഈ വിഡിയോ മോഹന്‍ലാല്‍ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാമുംബൈ’യിലെതാണു ഗാനം. നേരത്തെ രജനീകാന്ത് ചിത്രം ‘പേട്ട’യിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഊഞ്ഞാലാടുന്ന സേവാഗിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എല്ലാവര്‍ഷവും ജന്മദിനത്തില്‍ മോഹന്‍ലാലിനെ സേവാഗ് സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ അറിയിക്കും. തിരിച്ച് ലാലും അങ്ങനെ തന്നെ. ഇരുവരുടെയും ആശംസകള്‍ ആരാധകര്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഈ വിഡിയോയും പങ്കുവെക്കുന്ന തിരക്കിലാണ് ആരാധകര്‍.