എന്റെ സുഹൃത്തുക്കളായവരും അല്ലാത്തവരുമായ ഹിന്ദു ക്രിസ്ത്യന്‍ സഹോദരിമാരെ കുറിച്ച് ആലോചിക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ സ്വന്തമായി കൈവശം ഉള്ള ‘ഫെയ്സ്ബുക്ക് ആങ്ങിളമാര്‍ അവര്‍ക്കില്ലല്ലോ…. പാവങ്ങള്‍…… എന്നാണ് സൈറാ സലിം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മലപ്പുറത്ത് എയിഡ്സ് ബോധവല്‍ക്കരണത്തിനായി തട്ടമിട്ട് ഫല്‍ഷ്മോബ് നടത്തിയ പെണ്‍കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും പെണ്‍കുട്ടികളെ പ്രോല്‍സാഹിപ്പിച്ച ആര്.ജെ സൂര്യയെയും ഫെയിസ്ബുക്കിലൂടെ ചീത്തപറയുകയും മോശമാക്കുകയും ചെയ്തവരെയാണ് ഈ യുവഗായിക പരിഹസിക്കുന്നത്.
ഇസ്ലാമിനെ ഫ്ളാഷ്മോബിലൂടെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണ് പെണ്‍കുട്ടികള്‍ ചെയ്തതെന്ന ന്യായീകരണം പറഞ്ഞാണ് ഈ ആങ്ങളമാര് ഇത് ചെയ്യുന്നത്. അതിനായി മോബില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളെ വരെ ഇവര്‍ വെറുതെ വിടുന്നില്ലെന്നും സൈറാ സലിം ചൂണ്ടിക്കാട്ടുന്നു. മുസ്്ലിമായ ഒരു വ്യക്തി തെറ്റ് ചെയ്താലും ശരി ചെയ്താലും അതില്‍ വിധിനിര്‍ണയം നടത്തുന്നത് പടച്ചോനാണ്. അത് ആ വ്യക്തിയും പടച്ചോനും തമ്മിലുള്ള കാര്യമാണ്. അത് ഇസ്ലാമിക നിയമത്തിന് അകത്തോ പുറത്തോ ഉള്ള കാര്യങ്ങളാകാം. അതിലൊന്നും മൂന്നാമതൊരാള്‍ക്ക് ഇടപെടാന്‍ അവകാശമില്ല. വിധി നിര്‍ണയം നടത്തുന്നത് പടച്ചവനാണ്. ഫ്ളാഷ് മോബ് നടത്തിയവരാണോ അവരെ തെറി പറഞ്ഞവരാണോ ഇസ്ലാമിനെ തെറ്റിദ്ധരിക്കുന്നതെന്ന് സൈറ ചോദിക്കുന്നു.
സൈറയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ കാണാം…