ഉപയോക്താക്കളുടെ ശ്രദ്ധയാകർഷിക്കുക എന്നതാണ് പരസ്യങ്ങളുടെ ദൗത്യം! കേ​ര​ളം ച​ർ​ച്ച ചെ​യ്ത പ​ര​സ്യ​ത്തിന്‍റെ ര​ഹ​സ്യം വൈ​റ​ലാ​കു​ന്നു…

 
ഉപയോക്താക്കളുടെ ശ്രദ്ധയാകർഷിക്കുക എന്നതാണ് പരസ്യങ്ങളുടെ ദൗത്യം. പത്രങ്ങളിലും ടിവിയും വഴിയരികിലെ ഹോർഡിംഗുകളിൽ വരെ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ ഏറ്റവും ആകർഷകമാക്കാൻ കമ്പനികളും പരസ്യകമ്പനികളും മത്സരിക്കുകയാണ്.

ചില പരസ്യങ്ങൾ ചിത്രങ്ങളും അവതരണവും കൊണ്ട് ശ്രദ്ധ നേടുമ്പോൾ ചിലതിന്‍റെ തലക്കെട്ട് ആയിരിക്കും ഹിറ്റാകുന്നത്. ഇത്തരത്തിൽ പല പരസ്യങ്ങളും നമ്മുടെ മനസിൽ നിന്നും മായാതെ നില്ക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് 2005 ൽ പുറത്തിറങ്ങിയ ശീമാട്ടിയുടെ “ശ്രദ്ധ തിരിക്കൂ’ എന്ന പരസ്യം.

ശീമാട്ടിയുടെ പുതിയ ബ്ലൗസിന്‍റെ പരസ്യമായിരുന്നു അത്. അന്നുവരെ കണ്ടുവന്ന പരസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മോഡലിനെ പുറംതിരിച്ച് ഇരുത്തിയായിരുന്നു പരസ്യം ചിത്രീകരിച്ചത്. ബ്ലൗസ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിനായാണ് ഈ മാർഗം സ്വീകരിച്ചത്. അന്ന് ഇത് വലിയ ശ്രദ്ധ നേടുകയും ചെയ്തു.

ആ പരസ്യത്തിനു പിന്നിലുള്ള കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരസ്യത്തിന്‍റെ അണിയറപ്രവർത്തകരിൽ ഒരാളായിരുന്ന, പരസ്യ ചിത്ര സംവിധായകൻ ശിവകുമാർ രാഘവൻപിള്ളയാണ് ഈ കഥ തന്‍റെ ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഒരു മികച്ച പരസ്യം, അത് ചിത്രമായാലും കാപ്ഷൻ ആയാലും പുറത്തുവരുന്നത് അനേകം പേരുടെ പ്രയത്നത്തിൽ നിന്നാണെന്ന് പറഞ്ഞുവയ്ക്കുക കൂടിയാണ് ഈ കുറിപ്പിൽ.

ശിവകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

മ​ല​യാ​ളി​യു​ടെ ശ്ര​ദ്ധ തി​രി​ഞ്ഞി​ട്ട് 15 വ​ർ​ഷ​ങ്ങ​ൾ ……..

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​രു അ​ഡ്വെ​ർ​ടൈ​സിംഗ് കാമ്പ​യി​ൻ ആ​യി​രു​ന്നു 2005 ൽ ​പു​റ​ത്തി​റ​ങ്ങി​യ ശീ​മാ​ട്ടി​യു​ടെ “ശ്ര​ദ്ധ തി​രി​ക്കു..’ ​എ​ന്ന പ​ര​സ്യം. കാ​ലാ​കാ​ല​ങ്ങ​ൾ ആ​യി ടെ​ക്സ്റ്റൈ​ൽ പ​ര​സ്യ​ങ്ങ​ളി​ൽ സാ​രി​ക​ളും ചു​രി​ദാ​റും പി​ന്നെ ലെ​ഹെ​ങ്ക, ഗൗ​ൺ ഒ​ക്കെ ആ​യി​രു​ന്നു മെ​യി​ൻ പ്രോ​ഡ​ക്റ്റ് …..

ചി​രി​ച്ചു കൊ​ണ്ട് നി​ൽ​ക്കു​ന്ന സു​ന്ദ​രി​ക​ളും സു​ന്ദ​ര​ന്മാ​രും ആ​യി​രു​ന്നു പ്ര​ധാ​ന ഹൈ​ലൈ​റ്റ് ….ഒ​പ്പം വ​ർ​ണ​മ​നോ​ഹ​ര​മാ​യ പ​ട്ടു​സാ​രി​ക​ളും. ഈ ​ട്രെ​ൻ​ഡി​നെ മൊ​ത്തം മാ​റ്റി​മ​റി​ച്ചു കൊ​ണ്ടാ​ണ് ശീ​മാ​ട്ടി ലീ​ഡ് ഡി​സൈ​ന​റും സി​ഇ​ഒ യു​മാ​യ ബീ​ന മാ​ഡം പു​തി​യ ക്യാ​മ്പ​യി​ൻ അ​വ​ത​രി​പ്പി​ച്ച​ത് ….സാ​രി​ക്ക് പ​ക​രം മെ​യി​ൻ റോ​ളി​ൽ ബ്ലൗ​സ് എ​ന്ന വ​മ്പ​ൻ ട്വി​സ്റ്റ്……​ ഒ​പ്പം സു​ന്ദ​രി​യാ​യ മോ​ഡ​ലി​ന്റെ മു​ഖം കാ​ണി​ക്കാ​തെ ഒ​രു പ​ര​സ്യം …..

ആ​ദ്യ​മാ​യി റെ​ഡി ടു ​വെ​യ​ർ സ്റ്റി​ച്ചി​ട് ബ്ലൗ​സി​നാ​യി മാ​ത്രം ഒ​രു ക്യാ​മ്പ​യി​ൻ…​ത​ല​വാ​ച​കം പോ​ലെ ത​ന്നെ ശീ​മാ​ട്ടി​യി​ലേ​ക്കു ശ്ര​ദ്ധ തി​രി​ഞ്ഞു.​മ​ല​യാ​ളി​ക​ളു​ടെ മ​ന​സും….

ഒ​രു ഫ്ലാ​ഷ് ബാ​ക് ..

അ​ന്ന​ത്തെ സെ​ൻ​ട്ര​ൽ അ​ഡ്വെ​ർ​ടൈ​സിംഗ് ടീം ​എ​ന്ന​ത് ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ഷാ​ജി നാ​രാ​യ​ണ​ൻ, കോ​പ്പി ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത്ത് ന​ന്ദ​കു​മാ​ർ, ബ്രാ​ഞ്ച് ഹെ​ഡ് രാ​ജ​ഗോ​പാ​ൽ, ബി​ജു, ലീ​ന​സ്, ദി​പു, ര​തീ​ഷ് പി​ന്നെ ഞാ​നും..​ ഫോ​ട്ടോ​ഗ്ര​ഫി​യി​ലെ പു​പ്പു​ലി​യാ​യ രാ​ധാ​കൃ​ഷ്ണ​ൻ ച​ക്യാ​ത് ആ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ…

ഷൂ​ട്ട് ഒ​ക്കെ ബോം​ബ​യി​ൽ ഫി​ക്സ് ചെ​യ്തു …ഷാ​ജി​യും ശ്രീ​ജി​ത്തും ബി​ജു​വു​മൊ​ക്കെ ഒ​ക്കെ ചേ​ർ​ന്ന് പ​ട്ടു​സാ​രി​യു​ടേ​ത് മോ​ഡ​ലി​ന്‍റെ പ​ല പ​ല റെ​ഫെ​റെ​ൻ​സു​ക​ൾ സെ​റ്റ് ആ​ക്കി വി​ശ്ര​മി​ക്കു​മ്പോ​ളാ​ണ് ബീ​ന മാ​ഡം ത​ന്ന പ്രോ​ഡ​ക്റ്റ് ഡീ​റ്റൈ​ൽ​സു​മാ​യി കി​ളി​പോ​യി രാ​ജ​ഗോ​പാ​ൽ വ​രു​ന്ന​ത്….​

സം​ഗ​തി പാ​ളി …സാ​രി​യ​ല്ല ബ്ലൗ​സ് ആ​ണ് പ്രോ​ഡ​ക്റ്റ്.. നി​റ​യെ സ്റ്റോ​ൺ, എം​ബ്രോ​യി​ഡ​റി വ​ർ​ക്കു​ക​ൾ….​ പോ​രാ​ഞ്ഞു ഈ ​വ​ർ​ക്കു​ക​ൾ അ​ത്ര​യും ബ്ലൗ​സിന്‍റെ പു​റ​കി​ൽ… പി​ന്നെ ഭീ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ…. ഭ​യ​ങ്ക​ര ഐ​ഡി​യ​ക​ൾ.. പ​ക്ഷെ ഒ​ന്നും അ​ങ്ങ​ട് ചേ​രു​ന്നി​ല്ല…​ എ​ല്ലാ​രും പി​രി​ഞ്ഞു പോ​യി..

കു​റെ ക​ഴി​ഞ്ഞ​പ്പോ​ളാ​ണ് ഷാ​ജി ഒ​രു സ്കെ​ച്ചു​മാ​യി വ​രു​ന്നു…​ ആ​ശാ​ൻ പ​ണ്ടെ​ങ്ങോ ക​ണ്ടു മ​റ​ഞ്ഞ, നേ​ക്ക​ഡ് ആ​യ ഒ​രു പെ​ൺ​കു​ട്ടി പു​റം തി​രി​ഞ്ഞു കി​ട​ക്കു​ന്ന ഒ​രു പെ​യിന്‍റിംഗ് മ​ന​സി​ൽ ക​ണ്ടു വ​ര​ച്ച ഒ​രു സ്കെ​ച്ച്…​ പെ​ൺ​കു​ട്ടി​യെ ഒ​രു തൂ​വെ​ള്ള സോ​ഫ​യി​ൽ പു​റം തി​രി​ച്ചു ഇ​രു​ത്തി ബ്ലൗ​സ് ഒ​ക്കെ ഇ​ട്ടി​ട്ടു​ള്ള ഒ​രു ഡ്രോ​യി​ങ് … ദി ​അ​ദ​ർ സൈ​ഡ് ഓ​ഫ് അട്രാക്‌ഷൻ എ​ന്ന തീം ​ആ​ക്കി​യാ​ലോ എ​ന്ന് കോ​പ്പി കു​ല​പ​തി ആ​യ ശ്രീ​ജി​ത്ത്…​

ബാ​ക്കി​യൊ​ക്കെ വ​രു​ന്നി​ട​ത്തു വ​ച്ച് കാ​ണാ​മെ​ന്ന ധൈ​ര്യ​ത്തി​ൽ ഷൂ​ട്ട് ഫി​ക്സ് ചെ​യ്യു​ന്നു.. കോ​റ എ​ന്ന ക്രോ​യ്ഷ്യ​ൻ ഇന്‍റർ​നാ​ഷ​ണ​ൽ മോ​ഡ​ൽ… ഞാ​നും ഷാ​ജി​യും ഷൂ​ട്ടി​നാ​യി മും​ബൈ​ക്ക്… ഞ​ങ്ങ​ൾ ബോം​ബ​യി​ൽ രാ​ധ​യു​ടെ സ്റ്റു​ഡി​യോ​യി​ൽ എ​ത്തു​ന്നു. രാ​ധാ​കൃ​ഷ്ണ​നും പു​ള്ളി​യു​ടെ ആ​ർട്ട് ചെ​യ്യു​ന്ന ചെ​ങ്ങ​ന്നൂ​രു​കാ​ര​ൻ അ​ല​ക്സും കൂ​ടെ ന​ല്ല തൂ​വെ​ള്ള സോ​ഫ​യും ഒ​ക്കെ സെ​റ്റ് റെ​ഡി ആ​ക്കി വ​ച്ചി​രി​ക്കു​ന്നു….​

വൈ​കു​ന്നേ​രം കോ​റ സ്റ്റു​ഡി​യോ​യി​ൽ എ​ത്തി….​ ഞാ​നും ഷാ​ജി​യും ഞെ​ട്ടി.. ഒ​രു ആ​റ​ര അ​ടി​ക്കു​മേ​ൽ ഉ​യ​ര​മു​ള്ള… അ​സാ​ധ്യ ഫി​ഗ​ർ ഉ​ള്ള ക്രോ​യ്ഷ്യ​ൻ സു​ന്ദ​രി….(മോ​ഹ​ൻ​ലാ​ൽ മ​ണി​ച്ചി​ത്ര താ​ഴി​ൽ പ​റ​യു​ന്ന​പോ​ലെ എ​ന്തൊ​രു ഫി​ഗ​ർ എന്‍റ​മ്മ​ച്ചി​യെ എ​ന്ന് ഷാ​ജി )..

പി​റ്റേ ദി​വ​സം രാ​വി​ലെ ഷൂ​ട്ട് തു​ട​ങ്ങി…​ മു​ഖ​ത്ത് മേ​ക് അ​പ്പ് ഇ​ടാ​തെ പു​റ​ത്തു മേ​ക് അ​പ്പ് ഇ​ട്ട​തോ​ടെ കോ​റ ഞെ​ട്ടി..​ ഇ​തെ​ന്താ മു​ഖ​ത്ത് മേ​ക് അ​പ്പ് ഇ​ല്ലേ…​ പി​ന്നെ കൊ​റ​യെ ഷാ​ജി സ്കെ​ച് ഒ​ക്കെ കാ​ണി​ച്ചു ഒ​രു വി​ധം ക​ൺ​വി​ൻ​സ് ചെ​യ്യി​ച്ചു.​ കോ​റ എ​ന്ന പ്ര​ശ​സ്ത​യാ​യ ഒ​രു മോ​ഡ​ലി​ന് അ​ത് ആ​ദ്യ അ​നു​ഭ​വം ആ​രു​ന്നു…​

ഷൂ​ട്ട് ക​ഴി​ഞ്ഞു വൈ​കു​ന്നേ​രം ഫോ​ട്ടോ സെ​ൻ​ട്ര​ലി​ലേ​ക്കു അ​യ​ക്കു​ന്നു. ഷാ​ജി ഡി​സൈ​ൻ ലേ​ഔ​ട്ട് ഫി​നി​ഷ് ആ​യി അ​യ​ക്കു​ന്നു… മ​ഴ സ​മ​യ​ത്തു കൊ​ങ്ക​ൺ വ​ഴി ട്രെ​യി​നി​ൽ മ​ട​ങ്ങ​ണ​മെ​ന്ന് ഷാ​ജി​ക്ക് ഒ​രേ നി​ർ​ബ​ന്ധം..​ അ​ങ്ങി​നെ ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷം കു​ർ​ള​യി​ൽ നി​ന്ന് നേ​ത്ര​വ​തിയി​ൽ കൊ​ച്ചി​യി​ലേ​ക്ക് മ​ട​ക്കം…

തി​രി​ച്ചെ​ത്തു​മ്പോ​ൾ കോ​പ്പി​യി​ൽ ശ്രീ​ജി​ത്തിന്‍റെ മ​ല​ക്കം മ​റി​ച്ചി​ൽ… ക്ലൈ​മാ​ക്സി​ൽ അ​ദ​ർ സൈ​ഡ് ഓ​ഫ് അ​ട്രാ​ക്ഷ​ൻ മാ​റി.. “​ശ്ര​ദ്ധ തി​രി​ക്കൂ’ ​എ​ത്തു​ന്നു… എ​ല്ലാ പ്രി​ന്‍റ് മീ​ഡി​യ​യി​ലും ഈ കാമ്പ​യി​ൻ വ​രു​ന്നു… ​ഒ​പ്പം കേ​ര​ളം നി​റ​യെ ശീ​മാ​ട്ടി​യു​ടെ ശ്ര​ദ്ധ തി​രി​ക്കു ഹോ​ർഡിംഗുക​ളും.

അ​തോ​ടൊ​പ്പം വ​ലി​യ ഒ​രു വി​വാ​ദ​വും. ഹോ​ർഡിംഗിലെ കോ​റ​യു​ടെ ഉ​ട​ലു​ക​ണ്ട് ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ പോ​കു​ന്നു എ​ന്ന പ​രാ​തി പ​ല​യി​ട​ത്തും വ​ന്നു.. മ​ല​യാ​ള​ത്തി​ലെ എ​വ​ർ​ഗ്രീ​ൻ സൂ​പ്പ​ർ ഹി​റ്റ് ക്യാ​മ്പ​യി​ൻ. അ​ങ്ങ​നെ മ​ല​യാ​ളി​യു​ടെ ശ്ര​ദ്ധ തി​രി​ഞ്ഞു… ശീ​മാ​ട്ടി​യു​ടെ തു​ണി​ത്ത​ര​ങ്ങ​ളി​ലേ​ക്കും.. കോ​റ​യു​ടെ ഉ​ട​ലി​ലേ​ക്കും…

പി​ന്നാ​മ്പു​റം

മ​റ​ക്കാ​നാ​വാ​ത്ത ര​ണ്ടു സീ​നു​ക​ൾ

1 .ഷൂ​ട്ടു ക​ഴി​ഞ്ഞു​രാ​ത്രി ഞാ​ൻ ഒ​ന്ന് പു​റ​ത്തു പോ​യി വ​ന്ന​പ്പോ​ൾ റൂ​മി​ൽ വ​ലി​യൊ​രു പ്ലേ​റ്റി​ൽ ഒ​രു ഭീ​ക​ര​നാ​യ ഗ്രി​ൽ​ഡ് ഫു​ൾ ചി​ക്ക​നോ​ട് പ​ട​വെ​ട്ടി ത​ള​ർ​ന്നി​രി​ക്കു​ന്ന ഷാ​ജി മ​ച്ചാ​ൻ…
2 . നേ​ത്ര​വ​തി എ​ക്സ്പ്ര​സ്‌​സ് പാ​ൻട്രിക്കാ​ര​ൻ ജ​ലീ​ലി​ക്ക മൂ​ന്നു നേ​രം നി​ർ​ബ​ന്ധി​ച്ചു വാ​ങ്ങി​പ്പി​ച്ച ചി​ക്ക​ൻ ബ്രെ​സ്റ്റ് ഫ്രൈ.

 

Related posts

Leave a Comment