സേലം: മക്കളെ കൊന്ന് വീഡിയോ പകർത്തി ബന്ധുക്കൾക്ക് അയച്ച ശേഷം പിതാവ് ജീവനൊടുക്കി.
തമിഴ്നാട്ടിലെ സേലത്തെ മംഗലപ്പെട്ടി എന്ന ഗ്രാമത്തിലായിരുന്നു സംഭവം. മക്കളായ ശ്രീനിവാസൻ(ഒമ്പത്), മകൾ കൃഷ്ണപ്രിയ(അഞ്ച്) എന്നിവരെ കൊന്ന ശേഷമാണ് പിതാവായ ജീവനൊടുക്കിയത്.
ഹോട്ടൽ ജീവനക്കാരനായ മുരുകൻ അപകടത്തെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഇതിനിടെയാണ് ഭാര്യ മറ്റാരോടോ ഫോണിൽ സംസാരിക്കുന്നതായി ഇയാൾക്ക് സംശയം തോന്നിയത്. ഇതേത്തുടർന്നു ഭാര്യയുമായി ഇയാൾ തർക്കത്തിൽ ഏർപ്പെട്ടിരുന്നു.
ഞായറാഴ്ച കടയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് കുട്ടികളുമായി മുരുകൻ വീട്ടിൽ നിന്ന് ഇറങ്ങിയത്.
എന്നാൽ പിന്നീട് ബന്ധുക്കൾ കാണുന്നത് കുട്ടികളെ കൊലപാതക വീഡിയോയായിരുന്നു. “ഇതല്ലേ നിന്റെ ആഗ്രഹം. നിനക്ക് ഞങ്ങളെ കൊല്ലണ്ടേ. നോക്ക്, ഞങ്ങൾ ഇപ്പോൾ മരിച്ചു’ –
ബന്ധുക്കൾക്ക് ഇങ്ങനെ ഒരു സന്ദേശം അയച്ച ശേഷം യുവാവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
യുവതിയും ബന്ധുക്കളും ഉടൻ തന്നെ സങ്കഗിരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പോലീസ് നടത്തിയ പരിശോധനയിലാണ് മൂവരുടെയും മൃതദേഹം ഒരു മാവിൻതോട്ടത്തിൽ വച്ച് കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.