സേലം: തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് കരാർ തൊഴിലാളികൾ മരിച്ചു. പളനിചാമി, വെങ്കിടേശൻ എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ അഞ്ചു തൊഴിലാളികളെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. വിശദമായ അന്വേഷണത്തിനുശേഷമേ അപകടകാരണം പറയാനാകൂവെന്നു തമിഴ്നാട് വൈദ്യുത ബോർഡ് പ്രതിനിധികൾ പറഞ്ഞു.