ന്യൂഡൽഹി: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മൂന്നു മലയാളികൾ. സഹല്‍ അബ്ദുല്‍ സമദ്, ആഷിക് കുരുണിയന്, അനസ് എടത്തൊടിക എന്നിവരാണ് ടീമിൽ സ്ഥാനം നിലനിർത്തിയത്. അഫ്ഗാനിസ്ഥാന്, ഒമാന്‍ ടീമുകള്‍ക്കെതിരെയാണ് മത്സരം.
കഴിഞ്ഞ യോഗ്യതാ മത്സരത്തിലും മൂവരും ഇടംപിടിച്ചിരുന്നു. സ്ട്രൈക്കര്‍ ഫറൂഖ് ചൗധരി, യുവഗോള്‍കീപ്പര്‍ ധീരജ് സിംഗ് എന്നിവരും 26 അംഗ ടീമില്‍ ഇടംനേടി. അടുത്ത വ്യാഴാഴ്ചയാണ് അഫ്ഗാനെതിരായ ഇന്ത്യയുടെ മത്സരം.
ഗ്രൂപ്പ് ഇയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് സമനില വഴങ്ങിയ ഇന്ത്യക്ക് ഈ വരുന്ന രണ്ട് മത്സരങ്ങൾ നിർണായകമാണ്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് ആകെ രണ്ട് പോയിന്റ് മാത്രമാണുള്ളത്.