തിരുവനന്തപുരം: ഏതെങ്കിലും നിയമത്തിൽ പ്രത്യേകം നിഷ്കർഷിച്ചിട്ടുള്ളവ ഒഴികെ, അപേക്ഷകളോടൊപ്പം നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സാക്ഷ്യപ്പെടുത്തിയ രേഖകളും സമർപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി അന്തിമഘട്ടത്തിൽ മാത്രം അസൽ രേഖകൾ ഹാജരാക്കണമെന്ന നിബന്ധനയോടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സമർപ്പിച്ചാൽ മതിയാകും എന്ന് വ്യവസ്ഥ ചെയ്ത് സർക്കാർ ഉത്തരവായി.
ഇങ്ങനെ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു പിന്നീട് തെളിയുന്നപക്ഷം അപേക്ഷകനെ ഡീബാർ ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.