കോഴിക്കോട്: ഓഡിറ്റോറിയത്തിലെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവതിയുടെ 80 പവൻ സ്വർണാഭരവും50,000 രൂപയും കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇന്നലെ അർധരാത്രിയോടെ തന്നെ ഇയാളെ പോലീസ് വലയിലാക്കിയിരുന്നു. കൊടുവള്ളി കിഴക്കോത്ത് വീട്ടിൽ മുഹമ്മദ് കാസിം എന്നയാളുടെ മകൻ മഹസ്സൂസ് ഹെൻകോക്ക്(24) ആണ് അറസ്റ്റിലായത്. ഇന്നലെ അർധരാത്രി കൊയന്പത്തൂരിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്.
ഇയാൾ ഗൾഫിൽ നിന്നും വന്നിട്ട് കുറച്ചുദിവസങ്ങളെ ആയിട്ടുള്ളു. പ്രതിയുടേതെന്ന് സംശയിക്കുന്ന ഫോട്ടോ മോഷണം നടന്ന അന്നുതന്നെ പോലീസിന് ലഭിച്ചിരുന്നു.ഇയാൾ തന്നെയാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.വിവാഹസൽക്കാരം നടന്ന ഓഡിറ്റോറയത്തിൽ സിസിടിവി ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ വച്ച് ഒരു പെണ്കുട്ടി എടുത്ത സെൽഫിയിൽ ഇയാളുടെ ഫോട്ടോ പരിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തിൽ തുന്പായത്.
ഈ പെണ്കുട്ടിതന്നെയാണ് ഒരാൾ ബാഗുമായി പുറത്തേക്ക് പൊകുന്നതു കണ്ടുവെന്ന് മൊഴി നൽകിയത്. പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപത്തിൽ രണ്ടുദിവസം മുൻപ്് രാത്രി 8.45നായിരുന്നു സംഭവം. തങ്ങൾസ് റോഡിൽ താമസിക്കുന്ന പൊന്നന്പത്ത് ജിനാൻ എന്ന യുവതിയുടെ ആഭരണങ്ങളും പണവും ആണ് നഷ്ടപ്പെട്ടത്. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ അവിടെ സൂക്ഷിക്കാതെ വിവാഹം നടന്ന ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കാനായി മറ്റൊരു കസേരയിലേക്ക് മാറി ഇരുന്നപ്പോൾ അഞ്ജാതൻ ആഭരണങ്ങളടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. ഇന്നലെ തന്നെ ഹാളിലെ സിസിടിവി ദൃശ്യങ്ങളും ചടങ്ങിലെ വീഡിയോകളും പോലീസ് പരിശോധിച്ചു. ഇതു പരിശോധിച്ചതിൽ നിന്നും കറുത്ത ഷർട്ടി ആൾ യുവതിയെ നിരന്തരം നരീക്ഷിച്ചതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാൾ ബാഗുമായി പോകുന്നത് കണ്ടതായി വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത മറ്റൊരു യുവതി മൊഴി നൽകിയിരുന്നു.