കുമരകം: മൊബൈൽഫോണിൽ സെൽഫിയെടുക്കാൻ ട്രാൻസ്ഫോർമറിൽ കയറിയ യുവാവിന് ഷോക്കേറ്റു. ചേർത്തല അർത്തുങ്കൽ പള്ളിക്കത്താഴെ ഋതികി(18)നാണു പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുമരകം ചീപ്പുങ്കലാണ് സംഭവം. കഴുത്തിനും നെഞ്ചിനും പൊള്ളലേറ്റ് തെറിച്ചു വീണ ഋതികിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേർത്തലയിൽനിന്ന് സുഹൃത്തിനൊപ്പം കുമരകം സന്ദർശിക്കാൻ എത്തിയപ്പോഴാണ് സെൽഫി ഭ്രമംമൂത്ത് ഋതിക് ട്രാൻസ്ഫോർമറിൽ കയറിയത്. ഷോക്കേറ്റ് കിടന്ന ഋതിക്കിനെ കായൽ കാണാനെത്തിയ സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്.