
ഭോപ്പാൽ: സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്കു വീണ് യുവതി മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. നീതു മഹേശ്വരി(30)ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.
സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിയ നീതു കൊക്കയിലേക്ക് വീഴുകയായിരുന്നു.
നാല് മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടത്തുന്നതിനായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.