ദേശീയ അവാര്‍ഡ് വിവാദത്തോടൊപ്പം വിവാദമായ ഒന്നാണ് സെല്‍ഫിയെടുക്കാന്‍ തന്നെ സമീപിച്ച ആരാധകനോടുള്ള യേശുദാസിന്റെ പെരുമാറ്റം. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്തതോടൊപ്പം ‘സെല്‍ഫി ഈസ് സെല്‍ഫിഷ്’ എന്ന് അദ്ദേഹം പറഞ്ഞതും വിവാദമായിരുന്നു.
സെല്‍ഫി സെല്‍ഫിഷാണോ അല്ലയോ എന്ന ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ മറ്റൊരു സെല്‍ഫി ചര്‍ച്ചയില്‍ ഇടംപിടിച്ചിരിക്കുന്നു. ബോളിവുഡ് താരങ്ങളായ ഐശ്യര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ഒപ്പമുള്ള ആരാധകന്റെ ചിത്രമാണ് വൈറല്‍. എന്നാല്‍ ചിത്രത്തേക്കാള്‍ ചര്‍ച്ചയായിരിക്കുന്നത്, അതിന് പിന്നില്‍ നടന്ന കാര്യങ്ങളാണ്.
02 നോട്ട് ഔട്ട് സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ഒരു ആരാധകന് അഭിഷേകിന്റെ അടുത്ത് സെല്ഫിയാവശ്യവുമായി എത്തിയത്. ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പം സെല്‍ഫിയെടുക്കണമെന്നായിരുന്നു, ആരാധകന്റെ ആവശ്യം. ഉടന്‍ അഭിഷേക് കാറിലിരിക്കുന്ന ഐശ്വര്യയുടെ അടുത്തേക്ക് ആരാധകനെ കൊണ്ടുപോയി.
അഭിഷേകിന്റെ ആവശ്യപ്രകാരം ഐശ്വര്യ കാറില്‍ നിന്നും ഇറങ്ങി. വെളിച്ചമുള്ള ഭാഗത്തേക്ക് മൂവരും നടന്നു. ആരാധകന് തന്റെ പ്രിയതാരങ്ങള്‍ക്കൊപ്പം സെല്ഫിയുമെടുത്തു. സെല്‍ഫിയെടുക്കാന്‍ തന്നെ സമീപിച്ച ആരാധകനോടുള്ള യേശുദാസിന്റെ സമീപനത്തെ ബോളിവുഡിന്റെ സൂപ്പര്‍താരങ്ങളായ അഭിഷേകിന്റെയും ഐശ്വര്യയുടെയും പ്രവര്‍ത്തിയോട് താരതമ്യം ചെയ്യുകയാണിപ്പോള്‍ പലരും.