അറസ്റ്റിലായെങ്കിലും പൊലീസുകാരുടെ താരാധനക്ക് ഒരു കുറവുമില്ലന്ന് ചൂണ്ടിക്കാട്ടുന്ന സെല്‍ഫി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പൊലീസ് കസ്റ്റഡിയിലെ ‘സെല്‍ഫി’ എന്ന അടിക്കുറുപ്പോടെയാണ് രണ്ട് പൊലീസുകാരുടെ ഇടയില്‍ നില്ക്കുന്ന ദിലീപിന്റെ ചിത്രം പ്രചരിക്കുന്നത്.
ദിലീപിന്റെ മുഖഭാവം കണ്ടാല്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് തോന്നുകയെങ്കിലും ഈ പടം എവിടെ നിന്ന് എടുത്തതാണെന്ന് വ്യക്തമല്ല. മലയാളത്തിലെ ജനപ്രിയ താരത്തിന്റെ അറസ്റ്റ് ആഘോഷമാക്കുന്ന സോഷ്യല്‍ മീഡിയക്ക് വീണ് കിട്ടിയ ഈ ഫോട്ടോയും ഇപ്പോള്‍ ആയുധമായിരിക്കുകയാണ്.