മുംബൈ: ഇന്ത്യൻ ബീച്ചുകളിൽ ബിക്കിനി വേഷത്തിലെത്തുന്ന വിദേശവനിതകൾ ലൈംഗികച്ചുവയുള്ള കമന്റുകളാലും നോട്ടങ്ങളാലും അസ്വസ്ഥരാകുന്നതു സാധാരണസംഭവമാണ്. ഇതിനുപുറമെ ഇവർക്കൊപ്പം സെൽഫിയെടുക്കാനുള്ള പ്രാദേശികസഞ്ചാരികളുടെ ശല്യവുമുണ്ട്.
ഈ സെൽഫിശല്യത്തിൽനിന്നു രക്ഷപ്പെടാൻ ആഞ്ജലിനാലി എന്ന വിദേശസുന്ദരി സ്വീകരിച്ച മാർഗം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
ഒരു സെൽഫിക്ക് 100 രൂപ വേണമെന്ന് എഴുതിയ പ്ലക്കാർഡുമായാണ് ഇവർ ബീച്ചിലെത്തിയത്. പ്ലക്കാർഡുമായി ബീച്ചിൽ നിൽക്കുന്ന ഫോട്ടോ യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയുംചെയ്തു. പ്രാദേശികസഞ്ചാരികൾ തനിക്കൊപ്പം എടുത്ത ചിത്രങ്ങളും ഇതോടൊപ്പം പങ്കുവച്ചു. ഇതുവഴി സെൽഫിശല്യത്തിനു കുറവുവന്നെന്നും ഇവർ കുറിച്ചു. യുവതി ഏതു രാജ്യക്കാരി ആണെന്നോ സംഭവം ഏതു ബീച്ചിലാണെന്നോ കുറിപ്പിലില്ല.