ഭോപ്പാൽ: തനിക്കൊപ്പം നിന്ന് സെല്ഫിയെടുക്കുന്നവരില് നിന്നും പണം ഈടാക്കുമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍.
സെല്ഫിയെടുക്കുന്നവര് 100 രൂപ വീതം നല്‍കണമെന്നും ഈ പണം തന്റെ പാര്‍ട്ടിയായ ബിജെപിയുടെ പ്രാദേശിക മണ്ഡല് യൂണിറ്റിന്റെ ട്രഷറിയില്‍ നിക്ഷേപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സെല്‍ഫിക്ക് നിന്നു കൊടുക്കുന്നത് സമയം പോകുന്ന കാര്യമാണ്. ഇതുകാരണം തന്റെ പരിപാടികള്‍ വൈകാറുണ്ടെന്നും മന്ത്രി പറഞ്ഞു.