നമ്മുടെ നിരത്തുകളില്‍ ഉന്തുവണ്ടിയിലും മറ്റുമായി കച്ചവടം നടത്തുന്ന ധാരാളം ആളുകളെ കാണാറുണ്ടല്ലൊ. നിത്യവും കാണുന്ന ഇത്തരം ആളുകളുമായി നാം കുശലസംഭാഷണവും നടത്താറുണ്ട്.
എന്നാല്‍ സവാള വില്ക്കാന് എത്തുന്നത് ഒരു മറുനാട്ടുകാരി ആണെങ്കിലൊ? ആരുമൊന്ന് അമ്പരക്കും. അത്തരമൊരു കാഴ്ച കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എത്തുകയുണ്ടായി.
ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ മരിയ ചുഗുറോവ എന്ന റഷ്യക്കാരിയാണുള്ളത്. നിരത്തില്‍ കുറച്ചാളുകള്‍ കിഴങ്ങും സവാളയുമൊക്കെ വില്‍ക്കുന്നു. അവിടേയ്ക്ക് എത്തുന്ന മാരി എന്ന മരിയ കച്ചവടക്കാരനോട് തന്നെയും ഈ വില്പന ഒന്ന് പഠിപ്പിക്കാന്‍ ആവശ്യപ്പെടുന്നു.
ഹിന്ദിയിലാണ് ഈ യുവതിയുടെ സംഭാഷണം. “നമസ്തേ ഭയ്യാ, സബ്സി ബെച്ന സിഖാവോ (പച്ചക്കറി വില്‍ക്കുന്നത് എങ്ങനെയെന്ന് എന്നെ പഠിപ്പിക്കൂ)’ എന്നാണവള്‍ പറയുന്നത്. ഇത് സമ്മതിച്ച കച്ചവടക്കാന് തന്റെ സ്ഥാനം മാറിക്കൊടുന്നു.
പിന്നീട് ഈ റഷ്യക്കാരി കച്ചവടം ആരംഭിക്കുന്നു. ചില ഹിന്ദി സിനിമകളെ അനുസ്മരിപ്പിക്കും പോലെയാണ് ഈ കച്ചവടം. ഇവര്‍ ഉപയോക്താക്കളോട് വിശേഷങ്ങളും ചോദിക്കുന്നുണ്ട്. മാരിയുടെ രസകരമായ ഉച്ചരാണം ആളുകളെ ചിരിപ്പിക്കുന്നു. കച്ചവടം പൊടിപൊടിക്കുമ്പോള്‍ യഥാര്‍ഥ മുതലാളിക്കും സന്തോഷം.
വെെവറലായി മാറിയ ഈ വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. “അവര്‍ക്കൊരു കണ്ടന്റും അയാള്‍ക്ക് ജീവിതവും; എന്തായാലും സംഭവം ഇന്ന് വിജയിച്ചു’എന്നാണൊരാള്‍ കുറിച്ചത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.