സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിഗുളികകള്‍ വില്‍ക്കുന്ന സംഘത്തിലെ അഞ്ചുപേര്‍ തിരുവനന്തപുരത്ത് പിടിയില്‍.
കാരയ്ക്കാമണ്ഡപത്തുനിന്ന് രണ്ടുപേരെയും മുട്ടടയില്‍നിന്ന് യുവതി ഉള്‍പ്പെടെ മൂന്നുപേരെയുമാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
മാനസികരോഗികള്‍ക്ക് നല്കുന്ന ഗുളികകളാണ് ഇവര്‍ വന്‍വിലയ്ക്ക് സ്കൂള്‍കുട്ടികള്‍ക്ക് വിറ്റിരുന്നതെന്ന് എക്സൈസ് പറഞ്ഞു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിഗുളികകള്‍ വില്‍ക്കുന്ന സംഘങ്ങള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായി എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാരയ്ക്കാമണ്ഡപത്തുനിന്ന് അതുല്‍ എസ്.കുമാര്‍, അനീഷ് എന്നിവരെയും മുട്ടടയില്‍നിന്ന് റാഫ, ജിത്തു, അരവിന്ദ് എന്നിവരെയും പിടികൂടിയത്.
നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ യുവതിയാണ് റാഫ. ഇവരാണ് ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി ലഹരിഗുളികകള്‍ സംഘടിപ്പിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു.
പേരൂര്‍ക്കട ആശുപത്രിയിലെത്തി ഒ.പി. ടിക്കറ്റ് എടുത്തശേഷം റാഫ തന്നെ ഒ.പി. ടിക്കറ്റില്‍ മരുന്നിന്റെ പേരുകള്‍ എഴുതിചേര്‍ക്കുകയായിരുന്നു.
ഡോക്ടറുടെ പേരിലുള്ള വ്യാജസീലും ഇവര്‍ ഉപയോഗിച്ചിരുന്നു. ഒരു ഗുളിക 50 രൂപ നിരക്കിലാണ് പ്രതികള്‍ വില്‍പ്പന നടത്തിയിരുന്നതെന്നും എക്സൈസ് പറഞ്ഞു.