നിരോധിച്ച കറന്‍സികള്‍ കേരളത്തില്‍ നിന്ന് വന്‍തോതില്‍ കടത്തുന്നു, എല്ലാം പോകുന്നത് ഉത്തരേന്ത്യയിലേക്ക്, ഗുജറാത്തിലെ ജഡ്ജി മാറിയെടുത്തത് ഒരുകോടി രൂപ, നിരോധിത കറന്‍സികള്‍ക്ക് പൊന്നുംവിലയ്ക്കുള്ള കാരണം ഞെട്ടിക്കുന്നത്‌

500,1000 രൂപയുടെ കറന്‍സി നിരോധനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടാറായെങ്കിലും പഴയ നോട്ടുകള്‍ ഇന്നും രാജ്യത്തിനകത്ത് സുലഭമാണ്. ഇങ്ങ് കേരളത്തില്‍ വരെ നൂറുകണക്കിന് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചു കഴിഞ്ഞു. ഇപ്പോഴും പിടിച്ചു കൊണ്ടിരിക്കുന്നു. ഈ നോട്ടുകള്‍ ഇപ്പോഴും വ്യാപകമായി മാറ്റിയെടുക്കുന്നുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതി ജഡ്ജ് എംആര്‍ ഷാ ഒരു കോടി രൂപയുടെ നിരോധിച്ച കറന്‍സി മാറ്റിയെടുത്തെന്ന് ആരോപിച്ച് സീനിയര്‍ അഭിഭാഷകനും ബിജെപി എംഎല്‍എയുമായ യതിന്‍ ഓസ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജെഎസ് കഹാറിന് കത്തെഴുതിയിരുന്നു.

ഓസയുടെ കത്തിങ്ങനെയായിരുന്നു…” ഞാന്‍ ഈ കത്തെഴുതുന്നതിനു മുമ്പുതന്നെ ഇതിന്റെ പരിണിത ഫലം നേരിടാനുള്ള തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞിരിക്കുന്നു എന്നറിയിക്കുന്നു. താങ്കളുടെ മേല്‍നോട്ടത്തിലുള്ള സത്യസന്ധമായ അന്വേഷണങ്ങള്‍ക്കു ശേഷവും എന്റെ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞാല്‍ അതിന്റെ പരിണിത ഫലം ഗുരുതരമായേക്കാം.” കത്തില്‍ ഷായ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഓസ ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഷാ അഹമ്മദാബാദില്‍ ബംഗ്ലാവു വാങ്ങിയെന്നും ഓസ ആരോപിക്കുന്നു. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വസതി വാങ്ങാനായി അനുവധിച്ചു നല്‍കിയിട്ടുള്ളതാണ് ഒരു കോടി രൂപ. എന്നാല്‍ ഷാ ബംഗ്ലാവ് വാങ്ങിയത് കള്ളപ്പണം ഉപയോഗിച്ചാണെന്നും നോട്ടു നിരോധനത്തിനു ശേഷവും ഒരു കോടി രൂപ ഷായുടെ കൈയ്യില്‍ ഉണ്ടായിരുന്നതായും ഓസ ആരോപിക്കുന്നു. ആ പണമാണ് ഇപ്പോള്‍ അനധികൃതമായി മാറ്റിയെടുത്തിരിക്കുന്നതെന്നും ഓസ പറയുന്നു.

എന്തായാലും രാജ്യത്തിനകത്ത് ഇപ്പോഴും കോടികളുടെ നിരോധിച്ച നോട്ടുകള്‍ ഒഴുകി നടക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഇന്ത്യയില്‍ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ കൊറിയറായി വിദേശത്തേക്കു കടത്തുന്നുണ്ടെന്ന് അടുത്തിടെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ വിദേശത്തെത്തുന്ന നോട്ടുകള്‍ വീണ്ടും നാട്ടിലെത്തിച്ച് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കസ്റ്റംസ് വിഭാഗത്തിനു സൂചന ലഭിച്ചതായാണ് വിവരം. കള്ളപ്പണക്കാരും മറ്റും ഇപ്പോഴും പൂഴ്ത്തിവെച്ചിരിക്കുന്ന പഴയ 500, 1000 രൂപ നോട്ടുകള്‍ വിലകൊടുത്ത് വാങ്ങുന്ന മാഫിയയാണ് സജീവമായിട്ടുള്ളത്. പുതുക്കാട് പിടിയിലായ സംഘം നല്‍കുന്ന സൂചനകള്‍ ഇതാണ്. ഈ നോട്ടുകള്‍ വിദേശത്തേക്ക് കയറ്റി അയച്ച് പുത്തന്‍പണമാക്കി ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തുന്നതായാണ് സൂചനകളുള്ളത്. ഇതു സംബന്ധിച്ച് വ്യക്തമായ ധാരണ പോലീസിനോ എന്‍ഫോഴ്‌സ്‌മെന്റിനോ ലഭിച്ചിട്ടില്ലെങ്കിലും വിദേശത്തേക്ക് പഴയ ഇന്ത്യന്‍ കറന്‍സികള്‍ എന്തിനു കടത്തുന്നുവെന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എയര്‍പോര്‍ട്ടുകളില്‍ പരിശോധനകള്‍ കര്‍ശനമായതിനാല്‍ കണ്ടൈനറുകള്‍ വഴി കപ്പലിലാണ് നോട്ടുകള്‍ അയക്കുന്നതെന്നാണ് പുതുക്കാട് പിടിയിലായവരില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള സൂചനകള്‍. കേരളത്തിന്റെ പല ഭാഗത്തു നിന്നും ഇത്തരത്തില്‍ പഴയ 500, 1000 നോട്ടുകള്‍ തുകയുടെ 30 ശതമാനം നല്‍കിയാണ് വിലകൊടുത്ത് വാങ്ങുന്നത്. നിരോധിച്ച പഴയ നോട്ടുകള്‍ക്ക് ഇന്ത്യയില്‍ മൂല്യമില്ലെങ്കിലും ഏതൊക്കെയോ വിദേശ രാജ്യങ്ങളില്‍ ഏതൊക്കെയോ രീതികളില്‍ അവയ്ക്ക് ഇപ്പോഴും മൂല്യമുണ്ടെന്ന വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്. ഇതെങ്ങിനെയാകുമെന്നതിനെക്കുറിച്ച് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയക്ക് മാത്രമാണ് ഇപ്പോള്‍ അറിവുള്ളു.

നിരോധിച്ച നോട്ടുകള്‍ തന്നെയാണ് കാറില്‍ കടത്തുന്നതെന്ന് മനസിലാക്കി അത് തട്ടിയെടുക്കാന്‍ തന്നെയാണ് പുതുക്കാട് മറ്റൊരു സംഘമെത്തിയതെന്ന് പോലീസ് പറയുന്നു. നിരോധിച്ച നോട്ടിന്റെ മൂല്യം മനസിലാക്കിയതുകൊണ്ടാണ് ഇവര്‍ പണം തട്ടിയെടുക്കാനെത്തിയത്.അന്താരാഷ്ട്രതലത്തിലേക്ക് നീളുന്ന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിനോ പോലീസിനോ കൂടുതല്‍ ഈ കേസില്‍ ഇടപെടാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. കണ്ടൈനറുകള്‍ വഴി കടത്തുന്ന പഴയ ഇന്ത്യന്‍ റുപ്പി പുത്തന്‍പണമായി എങ്ങിനെ തിരിച്ചെത്തുന്നുവെന്ന അന്വേഷണം വരും ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുമെന്ന സൂചനയുമുണ്ട്. രാജ്യത്തിന്റെ സന്പദ് വ്യവസ്ഥക്ക് ദോഷമാകുംവിധം കോടികളുടെ പുതിയ നോട്ടുകള്‍ കള്ളപ്പണമായി ഇന്ത്യയിലേക്ക് ഒഴുകിയെത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

 

Related posts