സ്റ്റേ​ഷ​നി​ൽ നൃ​ത്തം ചെ​യ്ത പോ​ലീ​സു​കാ​രെ കൈ​യോ​ടെ പി​ടി​ച്ച് മേ​ലു​ദ്യോ​ഗ​സ്ഥ​ൻ; തു​ട​ർ​ന്ന് സം​ഭ​വി​ച്ച​ത്…

സോ​ഷ്യ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ നൃ​ത്ത പ്ര​ക​ട​ന​ങ്ങ​ൾ മു​ത​ൽ ശാ​ന്ത​മാ​യ സം​ഗീ​ത അ​വ​ത​ര​ണ​ങ്ങ​ൾ വ​രെ​യു​ള്ള വി​വി​ധ വീ​ഡി​യോ​ക​ൾ പ്ര​ച​രി​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ ഭാം​ഗ് പി​ലി ഗോ​രാ നേ ​എ​ന്ന പാ​ട്ടി​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നൃ​ത്തം ചെ​യ്യു​ന്ന​ ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ  വൈ​റ​ലാ​യി​രു​ന്നു.

ഒ​രു പു​രു​ഷ​നും വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​റും പാ​ട്ടി​നൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന​താ​ണ് റീ​ലി​ൽ. അ​വ​രു​ടെ സീ​നി​യ​ർ ഓ​ഫീ​സ​ർ എ​ത്തി വ​നി​താ ഓ​ഫീ​സ​റെ ത​ട്ടു​ന്ന​ത് വ​രെ അ​വ​ർ നൃ​ത്തം ചെ​യ്തു​കൊ​ണ്ടേ​യി​രി​ന്നു.

വ​നി​താ ഓ​ഫീ​സ​ർ ത​ന്‍റെ മേ​ലു​ദ്യോ​ഗ​സ്ഥ​നെ ക​ണ്ട് ഭ​യ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​നെ ഉടൻ അ​റി​യി​ക്കു​ക​യും ചെ​യ്യു​ന്നു. തു​ട​ക്ക​ത്തി​ൽ അ​യാ​ൾ അ​വ​രെ ശ്ര​ദ്ധി​ച്ചി​ല്ല, പ​ക്ഷേ സീ​നി​യ​റി​നെ ക​ണ്ട ശേ​ഷം പെ​ട്ടെ​ന്ന് സ​ല്യൂ​ട്ട് ചെ​യ്തു. 

ര​ണ്ടു​പേ​രും അ​വ​രു​ടെ സീ​നി​യ​ർ ഓ​ഫീ​സ​റെ മു​ഖ​ത്തേ​ക്ക് ഭ​യ​ത്തോ​ടെ നോ​ക്കു​ന്നു, ഒ​രു​പ​ക്ഷേ ശി​ക്ഷ​യെ പേടിച്ചായിരിക്കാം. എ​ന്നാ​ൽ അ​വ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​വ​രു​ടെ സീ​നി​യ​റും നൃ​ത്തം ചെ​യ്യാ​ൻ തു​ട​ങ്ങു​ന്നു. ഇ​ത് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ന്തോ​ഷി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ത​ങ്ങ​ളു​ടെ മേ​ലു​ദ്യോ​ഗ​സ്ഥ​നോ​ടൊ​പ്പം നൃ​ത്തം ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു.

ഈ ​വീ​ഡി​യോ 41 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സു​മാ​യി വൈ​റ​ലാ​വു​ക​യാ​ണ്. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം എ​ല്ലാ​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഒ​രു ഉ​പ​യോ​ക്താ​വ് എ​ഴു​തി​യ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ഈ ​വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തി.

ഇ​ത്ത​ര​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്‌​ഫോ​മി​ൽ ഒ​രു വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ നൃ​ത്തം ചെ​യ്യു​ന്ന സ​മാ​ന​മാ​യ ഒ​രു ക്ലി​പ്പ് കു​റ​ച്ച് കാ​ലം മു​മ്പ് വൈ​റ​ലാ​യി​രു​ന്നു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ആ​ളു​ക​ൾ അ​ത് ആ​സ്വ​ദി​ക്കു​ന്നു. തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും സ​ന്തോ​ഷ​ത്തി​ന് ഇ​ട​മു​ണ്ടെ​ന്ന് ആ ​വീ​ഡി​യോ ഓ​ർ​മ്മ​പ്പെ​ടു​ത്തി.

 

Related posts

Leave a Comment