കൊടുംക്രൂരത, അഞ്ചാം ക്ലാസുകാരിയെ മുതിര്‍ന്ന കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു, ശരീരമാസകലം പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു, നടുക്കുന്ന സംഭവം നടന്നത് നമ്മുടെ രാജ്യത്ത് തന്നെ

മനുഷത്വം മരവിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. ലോകത്തെ ഏതെങ്കിലുമൊരു കോണില്‍ നിന്നല്ല ഈ വാര്‍ത്ത. നമ്മുടെ രാജ്യത്തു നിന്നാണ്. ആസാമിലെ ഗുവഹാത്തിയിലാണ് അഞ്ചാം ക്ലാസ്സുകാരിയെ സ്‌കൂളിലെ മുതിര്‍ന്ന കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

സ്‌കൂളില്‍നിന്ന് തിരികെ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ഇവര്‍ ആക്രമിച്ചത്. വീട്ടില്‍ ഈ സമയം പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. ബടദ്രാവയിലെ ലാലുങ് ഗാവിലാണ് പെണ്‍കുട്ടിയുടെ വീട്. സക്കീര്‍ ഹുസൈന്‍ എന്ന വിദ്യാര്‍ഥിയും മറ്റു രണ്ടുപേരും ഈ സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കളെത്തുകയും പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ ആദ്യം നാഗാവോന്‍ സിവല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് പോയി. ഇവിടേക്കുള്ള യാത്രക്കിടെയാണ് പെണ്‍കുട്ടി മരിച്ചത്. പെണ്‍കുട്ടിയുടെ സ്‌കൂളില്‍ പഠിക്കുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്.

Related posts