തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം പലർക്കും കിട്ടിയ രേഖകളാണ് താൻ കോടതിയിൽ ഹാജരാക്കി യതെന്ന് ടി.പി.സെൻകുമാർ. രേഖകൾ ചോർത്തിയിട്ടില്ലെന്നും സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും സെൻകുമാർ വ്യക്തമാക്കി.
കോടതി വിധിയിൽ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ബുധനാഴ്ച കോടതിയിൽ ഹർജി നൽകുമെന്നാണു സൂചന. സെൻകുമാർ സർക്കാർ രേഖകൾ ചോർത്തിയെന്ന സംശയത്തെ തുടർന്നാണ് സർക്കാർ കോടതിയിലേക്കു നീങ്ങുന്നത്. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച രേഖകൾ ചോർത്തിയതാണെന്ന് സർക്കാർ സംശയിക്കുന്നു. മന്ത്രിസഭായോഗം ചർച്ച ചെയ്യുന്നതിനുമുന്പ് രേഖകൾ ചോർന്നതിൽ അസ്വഭാവികതയുണ്ടെന്നും സർക്കാർ കരുതുന്നു.