ഡിജിപിയായി തിരികെ എത്തിയപ്പോള്‍ മുതല്‍ മുഖ്യമന്ത്രി തനിക്ക് പൂര്‍ണപിന്തുണ നല്‍കുന്നുണ്ടെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. തങ്ങളെ തെറ്റിക്കുന്നതിന് ചില ക്രിമിനല്‍ സ്വഭാവമുള്ള ചില ഉദ്യോഗസ്ഥരാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍വീസ് ജീവിതത്തില്‍ ഇന്നുവരെ ഒരു തെറ്റും ചെയ്തിട്ടില്ല. സെന്‍കുമാര്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ പോലീസ് സേന നല്കിയ വിടവാങ്ങല്‍ പരേഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. പോലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ താഴെ തട്ടിലുള്ളതിനേക്കാള്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഐപിഎസ് തലത്തിലുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസുകാര്‍ ആദ്യം നിയമം പാലിക്കണം. അതിനുശേഷമേ മറ്റുള്ളവരെ നിര്ബന്ധിക്കാനാകൂ. കേസുകള്‍ തെളിയിക്കുന്നതിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ആത്മാര്‍ത്ഥമായി ഉപയോഗിക്കണം. ഇല്ലാത്ത പ്രതികളെ ഉണ്ടാക്കുന്നതില്‍ അല്ല പ്രധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയുമായി അഭിപ്രായ വിത്യാസത്തിന് ഇടവരുത്തിയിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ തന്റെ വിടവാങ്ങല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ എവിടെ നിന്നാണ് ഈ വാര്‍ത്ത അവര്‍ക്ക് കിട്ടിയതെന്നറിയില്ല. വിരമിക്കലോടെ കൂടുതല്‍ സ്വതന്ത്രനാകും. ഇതിന് ശേഷവും പൊതുരംഗത്ത് സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം സൂചന നല്കി. മതതീവ്രവാദവും, ഇടതുപക്ഷ തീവ്രവാദവും ഭീഷണിയാണ്. പാവപ്പെട്ടവരോടും സ്ത്രീകളോടും ഏറ്റവും നന്നായി വേണം പോലീസുകാര്‍ പെരുമാറാന്‍. രാഷ്ട്രീയ വിശ്വാസങ്ങള്‍ മാറ്റി വച്ച് വേണം പ്രവര്‍ത്തിക്കുവാന്‍. അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡിജിപ് സ്ഥാനത്തുനിന്ന് സെന്‍കുമാര്‍ വിരമിച്ചതോടെ ലോക്നാഥ് ബെഹ്റ സ്ഥാനം ഏറ്റെടുക്കും. വിജിലന്‍സ് ഡയറക്ടര്‍ പദവിയും അദ്ദേഹം തന്നെ വഹിക്കും.