കൊച്ചി: ഡിജിപിയായിരിക്കെ ടി.പി. സെൻകുമാർ അവധിയെടുക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിന്റെ അന്വേഷണത്തിൽ കാണിക്കുന്ന ഉത്തരവാദിത്വം മറ്റു കേസുകളിൽ കാണിക്കാത്തതെന്തെന്നു സർക്കാരിനോടു ഹൈക്കോടതി.
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്തെന്ന കേസ് റദ്ദാക്കാൻ ടി.പി. സെൻകുമാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വാക്കാൽ ചോദിച്ചത്. സെൻകുമാറിനെ സുപ്രീം കോടതി വീണ്ടും ഡിജിപിയായി നിയമിച്ചതിനുശേഷം പിന്നാലെ കൂടിയതാണ്. അരിയാഹാരം കഴിക്കുന്നവർക്ക് ഇക്കാര്യം മനസിലാകുമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു.
സെൻകുമാറിനോട് സർക്കാരിനു വ്യക്തിവൈരാഗ്യമില്ലെന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. ഹർജി ഡിസംബർ ആറിനു പരിഗണിക്കും.