തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനം നിയമനം വൈകുന്നത് എന്താണെന്ന് അറിയില്ലെന്ന് ഡിജിപി. ടി.പി.സെൻകുമാർ. സർക്കാർ തീരുമാനം വൈകുന്നതിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ അഭിഭാഷകരുമായി ആലോചിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് സെൻകുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയ സർക്കാരിന്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് സെൻ കുമാറിന് അനുകൂലമായി സുപ്രീംകോടതി ഉത്തരവിട്ടത്. ജൂണ്‍ 30 ന് സർവീസിൽ നിന്നും വിരമിക്കുന്ന സെൻകുമാറിന് പോലീസ് മേധാവിസ്ഥാനത്ത് നിയമനം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞു. സെൻ കുമാറിനോട് സർക്കാർ നീതി കേട് കാട്ടിയെന്ന് ഉൾപ്പെടെ നിശിതമായ വിമർശനങ്ങളാണ് കോടതി നടത്തിയത്.