ആഷിക് അബുവിന്റെ വൈറസ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നടക്കുകയാണ്. സിനിമയില്‍ എക്സൈസ് മന്ത്രിയായി അഭിനയിച്ചത് ഞാന്‍.
ഇതേ ആശുപത്രില്‍ നഴ്സായി ജോലി ചെയ്യുന്ന അഖിലയെ ഷോട്ട് കഴിഞ്ഞുള്ള സമയത്താണ് പരിചയപ്പെടുന്നത്. പിന്നീട് പല ദിവസവും പാസിംഗ് ഷോട്ട് പോലെ അഖില കടന്ന് പോയി.
സിനിമയിലാണെങ്കില്‍ ഉറപ്പായും ഒരു പാട്ട് വരേണ്ട സമയമാണ്. ഒരു നടനോട് തോന്നുന്ന ഇഷ്ടവും ആരാധനയും സൗഹൃദമായി വളര്‍ന്നു.പിന്നെ സൗഹൃദം പ്രണയമായി മാറി.
അത് വിവാഹത്തില്‍ എത്തി. അഖിലയുടെ വീട്ടുകാര്‍ എന്നെ കുറിച്ച് അന്വേഷിച്ചത് വിനയന് സാറിനോട് ആയിരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലൂടെ വിനയന് സാര്‍ എന്റെ ജീവിതം കൈപിടിച്ച് ഉയര്‍ത്തി.
എല്ലാവരുടെയും ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തമാണ് വിവാഹം. എന്റെ വിവാഹത്തിലും പ്രധാന പങ്കുവഹിച്ചത് വിനയന് സാര്‍ തന്നെ. -സെന്തിൽ കൃഷ്ണ