കുടുംബത്തോടൊപ്പം മമ്മൂക്കയുടെയും ലാലേട്ടന്റെയുമൊക്കെ പടങ്ങൾ ടീവിയിൽ കണ്ടിരുന്ന സമയത്ത് ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്റെ മുഖവും ഇതുപോലെ സ്ക്രീനിൽ തെളിഞ്ഞു കാണണം എന്നുള്ളത്.
ദൈവാനുഗ്രഹത്താൽ ആ മോഹങ്ങൾ വിനയൻസാറിന്റെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ സഫലമായി. വീണ്ടും എന്റെ ഒരു സിനിമ – ഉടുമ്പ് – കുടുംബത്തോടൊപ്പം കാണുന്നതിൽ അതിയായ സന്തോഷം ഉണ്ട്.
സ്ക്രീനിൽ നോക്കുന്നതിനേക്കാൾ ഞാൻ നോക്കുന്നത് എന്റെ അമ്മയുടെയും കുടുംബത്തിന്റെയും മുഖത്തേക്കാണ്. ഈ സന്തോഷത്തിൽ നിങ്ങളും കൂടെയുണ്ടാകണം, നിങ്ങളുടെ സ്വന്തം സെന്തിൽ.
-സെന്തിൽ കൃഷ്ണ