ന്യൂയോർക്ക്: തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെതിരെ മുൻ ലോക ഒന്നാം നമ്പർ താരം ഇലി നാസ്താസെ നടത്തിയത് വശീയ അധിക്ഷേപമാണെന്ന് സെറീന വില്യംസ്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും സെറീന ആവശ്യപ്പെട്ടു. സെറീനയുടെ കുട്ടി ചോക്ലേറ്റും പാലുമായിരിക്കുമോയെന്ന ഇലി നസ്താസെയുടെ പരിഹാസമാണ് വിവാദമായത്. ഇലി നാസ്താസെയെപ്പോലുള്ളവർവംശീയ അധിക്ഷേപം നടത്താൻ സാധിക്കുന്ന സമൂഹത്തിൽ ജീവിക്കുന്നതിൽ താൻ നരാശയുള്ളവളാണെന്ന് സെറീന പറഞ്ഞു.
ഈ ലോകം ഒരുപാട് മുന്നോട്ടുപോയി, എന്നാൽ നാം ഇനിയും മുന്നോട്ടുപോകാനുണ്ട്. ഇത്തരത്തിലുള്ള പരിഹാസത്തിനോ മറ്റെന്തിനോ തന്റെ പ്രണയത്തെ ഇല്ലാതാക്കാൻ കഴിയില്ല. ശരിയായതിനു വേണ്ടി എക്കാലവും ലനിൽക്കുമെന്നും സെറീന പറഞ്ഞു. സംഭവത്തിൽ 70 കാരനായ നാസ്താസെക്കെതിരെ ടെന്നീസ് ഫെഡറേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.