
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിത സിംഗിൾസ് സെമിയിൽ അമേരിക്കയുടെ സെറീന വില്യംസ് പുറത്ത്. ബെലാറസിന്റെ വിക്ടോറിയ അസരെങ്കയാണ് സെറീനയെ വീഴ്ത്തിയത്.
ആദ്യ സെറ്റ് നേടിയശേഷമായിരുന്നു സെറീനയുടെ വീഴ്ച. സ്കോർ: 1-6, 6-3, 6-3. ഇതോടെ വിക്ടോറിയ അസരെങ്ക-നവോമി ഒസാക്ക ഫൈനലിനാണ് കളമൊരുങ്ങിയത്.