ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ പരാജയപ്പെട്ട അമേരിക്കയുടെ സെറീന വില്യംസ് ഉയർത്തിവിട്ട വിവാദത്തെ പിന്തുണച്ച് ഡബ്ല്യുടിഎ (വിമൻസ് ടെന്നീസ് അസോസിയേഷൻ) ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് സൈമണ്‍.
മത്സരത്തിനിടെ പരിശീലകൻ പാട്രിക് മൊർട്ടോഗ്ലോ നിർദേശങ്ങൾ നല്കിയെന്നുകാണിച്ച് അന്പയർ മുന്നറിയിപ്പ് നല്‍കിയതോടെയായിരുന്നു പ്രശ്നം ഉടലെടുത്തത്. പുരുഷ-വനിതാ താരങ്ങൾക്ക് നല്കുന്ന പരിഗണനയിൽ ഏറ്റക്കുറച്ചിലുകൾ ആവശ്യമില്ലെന്ന് ഡബ്ല്യുടിഎ വ്യക്തമാക്കി.
സെറീനയ്ക്ക് യുഎസ് ടെന്നീസ് അസോസിയേഷൻ പിഴശിക്ഷ വിധിച്ചു. യുഎസ് ഓപ്പൺ നിയമലംഘനത്തിന്റെ പേരിൽ 12 ലക്ഷം രൂപയാണ് സെറീന പിഴയൊടുക്കേണ്ടത്.
ബിജോ മാത്യു