മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അമേരിക്കയുടെ സെറീന വില്യംസിന് അനായാസ ജയം. സ്വിസ് കൗമാര താരം ബെലിന്ത ബെന്കിക്കിനെയാണ് സെറീന മറികടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. 19 വയസുകാരിയായ എതിരാളിയെ 79 മിനിറ്റുകള്‍ക്കുള്ളില്‍ 35 കാരിയായ സെറീനയ്ക്കു മറികടക്കാനായി. സ്കോര്‍: 6–4, 6–3.
പരിക്കിനെ തുടര്‍ന്ന് മൂന്നു മാസം വിശ്രമത്തിലായിരുന്ന സെറീന മത്സരിക്കുന്ന ആദ്യ പ്രധാന ടൂര്‍ണമെന്റാണിത്. രണ്ടാം റൗണ്ടില്‍ ലുസി സഫറോവയാണ് സെറീനയുടെ എതിരാളി.
നിലവിലെ ചാമ്പ്യന്‍ നോവാക് ജോക്കോവിച്ചും രണ്ടാം റൗണ്ടില്‍ കടന്നു. ജോക്കോവിച്ച് സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ചും എതിരാളിയെ വീഴ്ത്തിയത്. സ്കോര്‍: 6–1, 7–6 (7–4), 6–2.ള