പാരീസ്: ഗ്രാൻഡ് സ്ലാം ടെന്നീസിലേക്കുള്ള മടങ്ങിവരവിൽ സെറീന വില്യംസിന് ജയത്തോടെ തുടക്കം. ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ ചെക്ക് താരം ക്രിസ്റ്റിന പ്ലിസ്കോവയെ മുൻ ലോക ഒന്നാംനമ്പർ പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. കടുത്ത മത്സരത്തിലൊടുവിലാണ് സെറീന എതിരാളിയെ വീഴ്ത്തിയത്. ആദ്യ സെറ്റിൽ ടൈബ്രേക്കറിലായിരുന്നു സെറീനയുടെ വിജയം. സ്കോർ: 7-6 (7-4), 6-4. രണ്ടാം റൗണ്ടിൽ സെറീന ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിയെ നേരിടും.
2017ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയത്തിനുശേഷം പ്രസവാവധിക്കായി ടെന്നീസില്‍നിന്നു മാറിനിന്ന സെറീന മാര്‍ച്ചിലാണ് കോര്‍ട്ടിലേക്കു മടങ്ങിയത്തിയത്. തി രിച്ചുവരവില് സെറീന ഇന്ത്യന്‍ വെല്‍സിലും മയാമിയിലും തുടക്കത്തിലേ പുറത്തായി. അതിനുശേഷം നടന്ന ക്ലേകോര്‍ട്ട് ടൂര്‍ണമെന്റുകളായ മാഡ്രിഡ്, റോം ഓ പ്പണുകളില്നിന്നു പിന്മാറുകയും ചെയ്തു.
നിലവിലെ റാങ്കിംഗില്‍ 453-ാം സ്ഥാനത്താണ്, 23 ഗ്രാന്‍സ് സ്ലാം കിരീടങ്ങള്‍ നേടിയ അമേരിക്കന്‍ താരം. ഡബ്ല്യുടിഎയുടെ പ്രത്യേക റാങ്കിംഗ് നിയമപ്രകാരം സെറീന മാറിനിന്ന സമയത്തെ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് ഓപ്പണ്‍ നേരിട്ട് യോഗ്യത നേടിയത്.