മ്യാന്മര് അതിര്‍ത്തിയില്‍ നാഗാ ഭീകരര്‍ക്കു നേരെ ഇന്ത്യയുടെ മിന്നലാക്രമണം. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഏഴുപതോളം വരുന്ന സൈനികരാണ് അതിര്‍ത്തിയിലെ ഭീകര ക്യാന്പുകളില്‍ ആക്രമണം നടത്തിയത്. സൈനികര്‍ക്ക് ആര്‍ക്കും പരിക്കില്ല. നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ചൈന, ഭൂട്ടാന്, ബംഗ്ലാദേശ്, മ്യാന്മര് അതിര്‍ത്തികളെല്ലാം തീവ്രവാദ സംഘടനകളുടെ ഒളിത്താവളങ്ങളാണ്.
എന്എസ്സിഎന്(കെ) തീവ്രവാദികള്‍ക്കെതിരെയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ വര്‍ഷം നിയന്ത്രണ രേഖ കടന്ന് പാകിസ്താനിലെ ഭീകര താവളങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് തീവ്രവാദത്തിന് വലിയ തിരിച്ചടി നല്‍കുന്നതായിരുന്നു. മ്യാന്മര് അതിര്‍ത്തിയിലെ വിഘടനവാദികള്‍ക്കെതിരെ രണ്ടു വര്‍ഷം മുന്‍പും സേന ആക്രമണം നടത്തിയിരുന്നു. 20 സൈനികരെ ഭീകരര്‍ വകവരുത്തിയതിന്റെ മറുപടിയായിരുന്നു അന്നത്തെ ആക്രമണം.
മ്യാന്മര് അതിര്‍ത്തിയില്‍ കുറച്ചുകാലമായി കലാപകാരികള്‍ സൈന്യത്തിന് നേരെ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നുണ്ടായിരുന്നു. അതേസമയം, ആവശ്യമെങ്കില്‍ ഇനിയും മിന്നലാക്രമണം നടത്താന്‍ ഇന്ത്യന്‍ സൈന്യം തയാറാണെന്ന് കരസേനാ മേധാവി വിപിന്‍ റാവത്ത് വ്യക്തമാക്കി. മ്യാന്മാര് അതിര്‍ത്തി എന്നും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന സ്ഥലങ്ങളിലൊന്നാണ്.