സീരിയലുകള്‍ വഴിതെറ്റിക്കുകയാണെന്ന വാദത്തിന് ഒരു തെളിവുകൂടി. പത്തുവയസുകാരന് പതിനെട്ടുകാരിയോട് തോന്നുന്ന പ്രണയം അവരുടെ വിവാഹവും പ്രമേയമായ സീരിയലിന് എതിരെ പ്രതിഷേധവുമായി കുടുംബ പ്രേക്ഷകര്‍. സോണി ചാനലില്‍ ജൂലൈ 17ന് ആരംഭിച്ച ‘പെഹരേദാര്‍ പിയാ കി’ എന്ന സീരിയലിനെതിരെയാമ് വ്യാപക പ്രതിഷേധം ഉയരുന്നത്. ടെലിവിഷന്‍ താരം സുയ്യാഷ് റായി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനയിക്കുന്ന ഈ സീരിയല്‍, ആദ്യ രണ്ട് ഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്തപ്പോഴേയ്ക്കും വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
ബാലന്‍ നായികയോട് അശ്ലീലതമാശകള്‍ പറയുന്നതും നെറ്റിയില്‍ സിന്ദൂരം തൊടുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. സംസ്കാരത്തിന് നിരക്കാത്തതെന്ന പ്രതികരണവുമായി, ടെലിവിഷന്‍ അഭിനേതാവ് കരണ്‍ വാഹി ഉള്‍പ്പെടെയുള്ള പ്രമുഖരും സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു. എന്നാല്‍ സീരിയലിന്റെ ആശയത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് 18കാരിയുടെ വേഷം ചെയ്യുന്ന തേജസ്വി പ്രകാശ് പ്രതികരിച്ചു. ഇതേ വിമര്‍ശകര്‍ സീരിയല്‍ കണ്ട ശേഷം എന്തുപറയുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.