തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് ടിവി സീരിയൽ ചിത്രീകരണം നടത്തിയതിന് താരങ്ങളും ടെക്നീഷ്യന്മാരുമടക്കം അടക്കം 20 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ചിത്രീകരണം നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
കസ്റ്റഡിയിൽ എടുത്തവർക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം നടപടിയുണ്ടാകും. ലോക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ റിസോര്‍ട്ട് അടച്ച് സീല്‍ ചെയ്യുകയും ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
ലോക്ഡൗൺ പ്രഖ്യാപിച്ച മേയ് എട്ട് മുതല്‍ സംസ്ഥാനത്ത് സിനിമ-സിരീയല്‍ എന്നിവയുടെ ഇന്‍ഡോര്‍ ഔട്ട്ഡോര്‍ ചിത്രീകരണങ്ങൾ നടത്തുന്നതിന് വിലക്കുണ്ട്.