സീരിയല്‍ താരം കൈലാസ് നാഥ് അതീവ ഗുരുതരാവസ്ഥയില്‍ !സഹായം അഭ്യര്‍ഥിച്ച് സഹപ്രവര്‍ത്തകര്‍…

പ്രശസ്ത സീരിയല്‍ താരം കൈലാസ് നാഥ് അതീവ ഗുരുതരാവസ്ഥയില്‍. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോറിസ് ബാധിതനായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന് കരള്‍ മാറ്റിവയ്ക്കാനാണു ഡോക്ടര്‍മാരുടെ നിര്‍ദേശം.

വലിയൊരു തുക വേണമെന്നും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും നടനും സഹപ്രവര്‍ത്തകനുമായ സജിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

പ്രിയ സുഹൃത്തുക്കളെ,
സാന്ത്വനത്തിലെ പിള്ളച്ചേട്ടന്‍ സുമനസുകളുടെ സഹായം തേടുന്നു.ഠഢങ ടഗ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന,
സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയില്‍ എറണാകുളം Renai Medicity ചികിത്സയിലാണ്.

അദ്ദേഹത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആണ് . ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും.

ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം.

ഇപ്പോഴത്തെ അവസ്ഥയില്‍ സഹായിക്കുവാന്‍ കഴിവുള്ളവര്‍ തങ്ങളാല്‍ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നല്‍കിയാല്‍ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പര്‍ ചുവടെ ചേര്‍ക്കുന്നു.പ്രതീക്ഷയോടെ അഡ്മിന്‍ പാനല്‍.

Kailansadh
SBI TVM
Account number..6701573197-0
IFCS.SBIN0070690

Name: Dhanya Kailas
Ac No : 100068155732
Bank Name : IndusInd Bank
IFSC : INDB0000363
Branch : Tripunithura
Dhanya (Mob) : 9349517000
മകളുടെ ആണ്

Related posts

Leave a Comment