പരസ്പരം, ചന്ദനമഴ തുടങ്ങിയ സീരിയലുകളിലെ നായികമാര്‍ വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഒരുപക്ഷെ മലയാളക്കര മുഴുവന്‍ ഞെട്ടും. സിനിമകളില്‍ ഒരു സിനിമയ്ക്ക് നിശ്ചിതമായ തുക എന്ന രീതിയിലാണ് നായികമാര്‍ പ്രതിഫലം വാങ്ങുന്നതെങ്കില്‍ സീരിയലുകളില്‍ ഒരു ദിവസം നിശ്ചിത തുക എന്ന രീതിയിലാണ് നായികമാര്‍ക്ക് ലഭിക്കുന്നത്.
പരസ്പരത്തിലെ പത്മാവതിയെന്ന രേഖ സുരേഷിനെ പരിചയമില്ലാത്ത വീട്ടമ്മമാര്‍ കേരളത്തിലുണ്ടാവില്ല. വീട്ടമ്മമാരുടെ ഈ പ്രിയപ്പെട്ട അമ്മായിമ്മയ്ക്ക് ദിവസം 32,000 മുതല്‍ 40,000 രൂപവരെയാണ് പ്രതിഫലം. ചുരുക്കം ചില മലയാള സിനിമകളിലും മുഖം കാണിച്ചിട്ടുള്ളതിനാല്‍ മലയാള സീരിയല്‍ രംഗത്ത് ഒന്നാം സ്ഥാനത്താണ്. പത്മാവതിയമ്മയുടെ ഐ പി എസ് മരുമകളായ ദീപ്തിയും പ്രതിഫലം വാങ്ങുന്നതില്‍ ഒട്ടും പിന്നിലല്ല .35000 രൂപ മുതല്‍ 45000 രൂപ വരെയാണ് ദീപ്തി സുരേഷ് എന്ന ഗായത്രി അരുണ്‍ വാങ്ങുന്നത്. വില്ലത്തിയും അസൂയക്കാരിയും ആണെങ്കിലും മീനാക്ഷിയും വീട്ടമ്മമാരുടെ പൊന്നോമനയാണ്. അതുകൊണ്ട് തന്നെ സ്‌നേഹ 20000 രൂപ മുതല്‍ 30000 രൂപ വരെയാണ് വാങ്ങിക്കുന്നത്.
ചന്ദനമഴയിലെ ഊര്‍മിള എന്ന അമ്മായിയമ്മ പ്രതിദിനം 30000 രൂപ മുതല്‍ 40000 രൂപവരെയാണ് വാങ്ങുന്നത്. വളരെ പാവമായിട്ടുള്ള മരുമകളായിരുന്നു അമൃതയെങ്കിലും പ്രതിദിനം 30000 രൂപ മുതല്‍ 40000 രൂപവരെ മേഘ്‌ന വാങ്ങിയിരുന്നു. പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ അത്ര പാവമായിരുന്നില്ല അമൃത. വില്ലത്തിയായി വന്നെങ്കിലും ശമ്പളം വാങ്ങുന്ന കാര്യത്തില്‍ വര്‍ഷ നായികമാരുടെ കൂട്ടത്തില്‍ തന്നെയാണ്. 20000 രൂപ മുതല്‍ 35000 രൂപ വരെ ശാലു ഒരു ദിവസം വാങ്ങുന്നുണ്ട്.
മിനിസ്ക്രീനിലെ നായികമാരുടെ പ്രതിഫലം നോക്കുകയാണെങ്കില്‍ ഒരു പക്ഷെ ഇത്രയും വരണമെന്നില്ല.