ഒരാഴ്ച്ചമുമ്പാണ് മൂവാറ്റുപുഴയ്ക്കടുത്ത് കദളിക്കാടുനിന്ന് സിനിമ- സീരിയല്‍ നടി അടക്കമുള്ള പെണ്‍വാണിഭസംഘം പോലീസിന്റെ പിടിയിലാകുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ച അമലയാണ് പിടിയിലായ യുവതി. അന്ന് അറസ്റ്റ് ചെയ്തവരില്‍ അമലയ്ക്കു ജാമ്യം ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ചോദ്യം ചെയ്യലില്‍ അമല ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയെന്നാണ് പോലീസില്‍ നിന്നു ലഭിക്കുന്ന വിവരം. തൊടുപുഴയില്‍ താങ്ങിയ ചില സിനിമക്കാര്ക്കുവേണ്ടിയാണ് തന്നെയും മറ്റൊരു പെണ്‍കുട്ടിയെയും കൊണ്ടുവന്നതെന്നാണ് അമല വെളിപ്പെടുത്തിയത്.
സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുരാജ് എന്നയാളാണ് തങ്ങളെ ഇവിടെ എത്തിച്ചതത്രേ. പോലീസ് ഇയാള്‍ക്കായി വലവിരിച്ചിട്ടുണ്ട്. ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടി ഇയാളെ പരിചയപ്പെട്ടത്. സുരാജ് ആണ് തന്നെ തൊടുപുഴയിലെത്തിച്ചതെന്നും നടിമൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ നമ്പറും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് തൊടുപുഴ കദളിക്കാടുനിന്ന് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. കാളികാവ് സ്വദേശിയും നടിയുമായ അമല ഉള്‍പ്പെട്ട അഞ്ചംഗസംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സൂരജിനെ അറസ്റ്റ് ചെയ്താല്‍ അണിയറയിലുള്ളവരെ കുടുക്കാമെന്നാണ് പോലീസിന്റെ പ്രതീക്ഷ. നിരവധി സിനിമകളുടെ ഷൂട്ടിംഗ് തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും നടക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു നടിയടക്കമുള്ളവര്‍ പിടിയിലായത്. വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. വീട്ടില്‍ നിന്ന് കണ്ടെടുത്ത ഡയറിയില്‍ 20ഓളം പെണ്‍കുട്ടികളുടെ പേരും മൊബൈല്‍ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശത്തെ ഈ വീട്ടിലേക്ക് നിരവധി വാഹനങ്ങള്‍ സ്ഥിരമായി വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.