കോഴിക്കോട്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഇല്ലെന്നറിയിച്ച വെയ്റ്ററെ സീരിയല്‍ നടി ഉള്‍പ്പെടെയുളള സംഘം മര്‍ദിച്ചു. ഹോട്ടലില്‍ അരമണിക്കുറോളം ബഹളമുണ്ടാക്കിയ രണ്ടു സ്ത്രീകളടക്കം നാലുപേരെ ടൗൺ പോലീസ് അറ്സ്റ്റ് ചെയ്തു. തൃശുര് കുന്നം കുളം പൂനഞ്ചേരി വീട്ടില്‍ അനു ജൂബി (23) നടിയുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തര്‍ സോണ്ടിഹത്തലു സ്വദേശിനി മുനീസ (21) എറണാകുളം പാലാരിവട്ടം ആലിഞ്ഞല മൂട്ടില് നവാസ്, പുവാട്ടുപറമ്പ് സ്വദേശി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ കോഴിക്കോട് റഹ്മത്ത് ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ എത്തിയ നാലു പേരടങ്ങുന്ന സംഘം വെയിറ്ററോട് മട്ടണ്‍ ബിരിയാണി ആവശ്യപ്പെട്ടു. എന്നാല്‍ മട്ടണ്‍ ബിരിയാണി തീര്‍ന്നുപോയെന്ന് വെയിറ്റര്‍ അറിയിച്ചതോടെ സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ ക്ഷോഭിക്കുകയും സീരിയൽ നടിയും മുനീസയും ചേർന്ന് ഹോട്ടല്‍ ജീവനക്കാരനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഫാത്തിമ മന്‍സിലില്‍ അബൂബക്കർ റഷാദ് പ്രശ്നത്തില്‍ ഇടപെട്ടതോടെ ഇയാള്‍ക്കെതിരേ തിരിഞ്ഞ സംഘം ഇദ്ദേഹത്തെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
തുടര്‍ന്ന് ഹോട്ടലുടമ പോലീസില്‍ വിവരമറിയിച്ചു. ടൗണ്‍ പോലീസ് എത്തി നാലുപേരെയും അറസ്റ്റുചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇതില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ പോലീസിന് ബോധ്യമായി.