പള്‍സര്‍ സുനിയുടെ കാമുകിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരേ സീരിയല്‍ നടി ആശാ ശ്രീക്കുട്ടി നിയമനടപടിക്കൊരുങ്ങുന്നു. നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കാമുകിയെന്ന പേരിലാണ് ആശയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കൂടാതെ ഫോണ്‍വഴി ആളുകള്‍ വിളിച്ചു ശല്യം ചെയ്യുന്നുണ്ടെന്നും നടി പറയുന്നു. നടി നല്‍കിയ പരാതിയില്‍ ചടയമംഗലം പോലീസ് കേസ്് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ പള്‍സര്‍ സുനിയ്ക്ക് കാമുകിയുണ്ടെന്ന വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് ശ്രീക്കുട്ടിയുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ആശയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ചിലര്‍ ഫോട്ടോ കോപ്പി ചെയ്യുകയായിരുന്നു. ഇവരുടേതെന്ന രീതിയില്‍ വീഡിയോയും പ്രചരിച്ചിരുന്നു. ഇവരുടെ ഫോട്ടോ നല്‍കി ചിലര്‍ ഫേസ്ബുക്കില്‍ ചില അശ്ലീല ഗ്രൂപ്പുകളും പേജുകളും തുടങ്ങിയിരുന്നു. ഇതോടെയാണ് ഇവര്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. വനിതാസെല്ലിലും സൈബര്‍സെല്ലിലും പരാതി നല്‍കിയിട്ടുണ്ട. തന്നെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞവരുടെ വിവരങ്ങളും ആശ പോലീസിനു കൈമാറിയിട്ടുണ്ട്.