ഒരു കാലത്ത് മലയാളി വീട്ടമ്മമാര്‍ നെഞ്ചേറ്റിയ സീരിയല്‍ നടിയായിരുന്നു സംഗീതാ മോഹന്‍. സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയ അന്നു മുതല്‍ വിവാദങ്ങളും സംഗീതയുടെ കൂടപ്പിറപ്പായിരുന്നു. ദൂരദര്‍ശനിലെ ചന്ദ്രോയദം എന്ന സീരിയലിലൂടെയാണ് സംഗീത മിനി സ്‌ക്രീനിലെത്തുന്നത്. സീരിയലിനൊപ്പം തന്നെ സംഗീതയും പ്രശസ്തയായി. പിന്നീട് വന്ന ജ്വാലയായ് സംഗീതയെ മലയാളി വീട്ടമ്മമാരുടെ പ്രിയപ്പെട്ടവളാക്കി.അഞ്ചേ അഞ്ച് മെഗാ സീരിയലുകളില്‍ മാത്രമാണ് സംഗീത അഭിനയിച്ചത്. അഞ്ചും ഹിറ്റ്. സൗമിനിയും ചന്ദ്രോദയവും ജ്വാലയായും കൂടാതെ കൈരളി ടിവിയിലെ വാസ്തവത്തിലും മഴവില്‍ മനോരമയിലെ ദത്തുപുത്രിയിലും സംഗീത അഭിനയിച്ചു. എന്നും സ്വീകരണമുറിയില്‍ വരുന്ന സംഗീതയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും കാര്യമായി ഒന്നും അറിയില്ല എന്നതാണ് വാസ്തവം.
അവിവാഹിതയാണ് സംഗീത മോഹന്‍. 35 നോടടുത്ത് പ്രായം. ഒരിക്കല്‍ സംഗീതയോട് ഒരു അവതാകരന്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിവാഹത്തിന് മുന്‍പുള്ള സെക്സാണ് നല്ലത് എന്നായിരുന്നു താരത്തിന്റെ മറുപടി. ഇത് ഏറെ വിവാദങ്ങളുയര്‍ത്തുകയും ചെയ്തു. പിന്നൊരിക്കല്‍ മദ്യപിച്ച് ലക്ക് കെട്ട് സംഗീത പൊലീസുകാരോട് വഴക്കിടുന്ന വീഡിയോ വൈറലായിരുന്നു. അന്ന് 2750 രൂപയാണ് പോലീസ് പിഴയായി വിധിച്ചത്. അര്‍ധരാത്രി ഒരുമണിയോടെയാണ് സംഗീതയുടെ കാര്‍ അതിവേഗതയില്‍ നഗരത്തിലൂടെ വന്നത്. റോഡിന് ഇരുവശത്തേക്കും വെട്ടിച്ച് അമിതവേഗതയില്‍ പോയകാര്‍ കിഴക്കേകോട്ട വച്ച് പൊലീസ് തടയുകയായിരുന്നു. കാര്‍ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ നടി മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു നടി. ബലം പ്രയോഗിച്ചാണ് സംഗീതയെ സ്റ്റേഷനിലേക്ക് മാറ്റിയതും വൈദ്യ പരിശോധന നടത്തിയതും. കാറിനുള്ളില്‍ നിന്ന് വിദേശ മദ്യ കുപ്പികളും പൊലീസ് കണ്ടെത്തി. ഒരു രാത്രി സ്റ്റേഷനില്‍ കഴിഞ്ഞ സംഗീതയെ പുലര്‍ച്ചെ വനിത അഭിഭാഷക എത്തി ജാമ്യത്തിലെടുക്കുകയായിരുന്നു.
പിന്നെയും പ്രശ്‌നങ്ങള്‍ സംഗീതയെ തേടി വന്നുകൊണ്ടിരുന്നു. 2011 ഡിസംബര്‍ 21ന് സംഗീതയുടെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചതോടെ നടി വീണ്ടും ആപ്പിലായി. സീരിയല്‍ ഷൂട്ടിംഗ് കഴിഞ്ഞ് പാതിരാത്രിയില്‍ നടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ബൈക്ക് യാത്രികന്‍ ഷിബുവിന്റെ ശരീരത്തില്‍ ട്രെയിലര്‍ ലോറി കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ഷിബുവിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പിറ്റേദിവസം രാവിലെ മരണം സംഭവിച്ചു. മദ്യപിച്ച് സീരിയല്‍ സെറ്റുകളിലെത്തുന്നതും പതിവായിരുന്നു. ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും അഭിനയത്തോട് പൂര്‍ണമായും വിട പറഞ്ഞിട്ടില്ല.
തമിഴ് നാട്ടിലെ ചെന്നൈയില്‍ ജനിച്ച മലയാളിയാണ് സംഗീത. അച്ഛനും അമ്മയും സര്‍ക്കര്‍ ഉദ്യോഗസ്ഥരായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീത അഭിനയിച്ചു തുടങ്ങിയത്. കിളിമാര്‍ക്ക് കുടകളുടെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. സഹോദരി സരിതയും ഈ പരസ്യത്തില്‍ സംഗീതയ്ക്കൊപ്പം ഉണ്ടായിരുന്നു. സീരിയലിലേക്ക് സൗമിനി എന്ന സീരിയല്‍ അഭിനയിച്ചുകൊണ്ടാണ് സംഗീത സീരിയല്‍ രംഗത്തേക്ക് കടക്കുന്നത്.ഇതിന് പുറമേ സീരിയലുകള്‍ക്ക് തിരക്കഥയും നിര്‍വഹിച്ചിരുന്നു വാസ്തവത്തിനും മഴവില്‍ മനോരമയിലെ ആത്മസഖിക്കും കഥ തിരക്കഥ സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സംഗീതയാണ്. സിനിമയിലും സാന്നിധ്യം അറിയിച്ച സംഗീത സായ്വര്‍ തിരുമേനി, ജീവന്‍ മാസൈ, സൗണ്ട് ഓഫ് ബൂട്ട്, ലിസ്സമയുടെ വീട്, മിലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.