സീരിയല്‍ നടിയും മാനേജരും തമ്മില്‍ പാതിരാത്രി നടുറോഡില്‍ കിടന്ന് വഴക്ക്, പാതിരാത്രി വിളിച്ചുവരുത്തി പണം തരാതെ കബളിപ്പിച്ചെന്ന് നടി, ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അടിപിടിയും

sസീരിയല്‍ രംഗം അത്ര നല്ല മേഖലയല്ലെന്ന് പലവട്ടം വാര്‍ത്തകള്‍ വന്നത്. പെണ്‍വാണിഭ മാഫിയയും മറ്റു താല്പര്യങ്ങളുമുള്ളവരാണ് പലപ്പോഴും സീരിയലിനായി പണം മുടക്കുന്നത്. മറ്റു പല താല്പര്യങ്ങളുമാണ് ഇവരെ അതിലേക്ക് നയിക്കുന്നതും. ഇത്തരത്തില്‍ നാണംകെട്ടൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സീരിയല്‍ നടിയും അവര്‍ അഭിനയിക്കുന്ന സീരിയലിന്റെ മാനേജരും തമ്മില്‍ പാതിരാത്രിയില്‍ നടന്ന അടിപിടിയാണ് സീരിയല്‍ ലോകത്തെ സംസാരവിഷയം. മലയാളത്തിലടക്കം സജീവമായ സബിത റായി എന്ന നടിയാണ് സംഭവത്തിലെ കേന്ദ്രകഥാപാത്രം.
s2
സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന, ജനശ്രദ്ധ നേടിയ സീരിയലാണ് വാണി റാണി. രാധിക ശരത്ത് കുമാര്‍ ഇരട്ടവേഷത്തിലെത്തുന്ന സീരിയലില്‍ സബിത റായി എന്ന നടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. സീരിയലിന്റെ മാനേജരായ സുകുമാരനുമായി നടി സബിത അവിഹിത ബന്ധം തുടര്‍ന്ന് വരികയായിരുന്നുവത്രെ. ഭാര്യയും കുട്ടികളും വേനല്‍ അവധിക്ക് സ്വന്തം വീട്ടിലേക്ക് പോയ സമയം നോക്കി സുകുമാരന്‍ സബിതയെ അപ്പാര്‍ട്‌മെന്റിലേക്ക് ക്ഷണിച്ചു. പണം തരാം എന്ന് പറഞ്ഞാണത്രെ മാനേജര്‍ നടിയെ അപ്പാര്‍ട്‌മെന്റിലേക്ക് ക്ഷണിച്ചത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ഇരുവര്‍ക്കുമിടയില്‍ വലിയ അടിപിടിയായി. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വഴക്ക് നടുറോഡിലേക്ക് മാറി.

സുകുമാരന്‍ സബിതയെ മുടിക്ക് കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളുകയും, സബിത സുകുമാരന്റെ ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. അപ്പോഴേക്കും ബഹളം കേട്ട് ആളുകള്‍ എത്തി എന്നാണ് വാര്‍ത്തകള്‍. രാധിക ശരത് കുമാര്‍ ഇരട്ട വേഷത്തില്‍ എത്തുന്നത് കൊണ്ട് തന്നെ സണ്‍ ടിവിയില്‍ ഏറ്റവും റേറ്റിങില്‍ ഓടുന്ന സീരിയലാണ് വാണി റാണി. ഈ സീരിയലിലും വില്ലത്തിയായിട്ടാണ് സബിത റായി എത്തുന്നത്.

Related posts