മിനിസ്ക്രീൻ താരങ്ങളായ മൃദുല വിജയ്യും യുവ കൃഷ്ണയും വിവാഹിതരായി. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വിവാഹനിശ്ചയം കഴിഞ്ഞ വർഷം നടന്നിരുന്നുവെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം വിവാഹം നീണ്ടുപോകുകയായിരുന്നു.
2015 ൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത “കല്യാണ സൗഗന്ധികം’ സീരിയലിലൂടെയാണ് മൃദുല യുടെ മിനിസ്ക്രീനിലെ അരങ്ങേറ്റം.
ഇതേ ചാനലിലെ “ഭാര്യ’ പരമ്പരയിലൂടെയാണ് ടിവി പ്രേക്ഷകരിൽ ശ്രദ്ധ നേടുന്നത്. മികച്ച നർത്തകിയും സ്റ്റേജ് ഷോ പെർഫോർമർ കൂടിയാണ്. മലയാളം തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നടനും മോഡലുമാണ് യുവ കൃഷ്ണ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത “മഞ്ഞിൽ വിരിഞ്ഞ പൂവ് ‘ പരമ്പരയിലൂടെയാണ് നല്ലൊരു മെന്റർ കൂടിയായ യുവ കൃഷ്ണ ശ്രദ്ധ നേടുന്നത്.
പ്രേം ടി. നാഥ്