സല്മാന് ഖാന് നായകനായ വീര്‍ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സെറീന് ഖാന്. കത്രീന കെയ്ഫുമായുള്ള രൂപസാദൃശ്യമാണ് സെറീന് ശ്രദ്ധ നേടിക്കൊടുത്തത്.
കത്രീന കെയ്ഫുമായുള്ള താരതമ്യങ്ങളെക്കുറിച്ചു സെറീന് തുറന്നു പറഞ്ഞ കാര്യങ്ങളാണിപ്പോൾ ബോളിവുഡിൽ സംസാരവിഷയം. സെറീന്റെ വാക്കുകൾ ഇങ്ങനെ…
കത്രീനയുമായുള്ള രൂപ സാദൃശ്യത്തിന്റെ പേരിലുള്ള താരതമ്യങ്ങള്‍ ഞാന്‍ തുടക്കത്തില്‍ ആസ്വദിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് കരിയറിനുതന്നെ തിരിച്ചടിയായി.
ഞാന്‍ ഇന്ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ വഴിതെറ്റിപ്പോയൊരു കുട്ടിയുടെ അവസ്ഥ ആയിരുന്നു എന്റേത്. ഞാന്‍ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്നിന്നുമല്ല വരുന്നത്.
കത്രീനയുമായുള്ള താരതമ്യം എനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ അവരുടെ വലിയ ആരാധികയാണ്. പക്ഷെ ആ താരതമ്യം ചെയ്യൽ എന്റെ കരിയറിനുതന്നെ തിരിച്ചടിയായി.
ഇന്‍ഡസ്ട്രിയിലുള്ളവര്‍ എന്റെ വ്യക്തിത്വം തെളിയിക്കാന്‍ എനിക്ക് അവസരം നല്‍കിയില്ല. ബോളിവുഡില്‍ ആളുകള്‍ കഴിവ് നോക്കിയല്ല സൗഹൃദം നോക്കിയാണ് അവസരങ്ങള്‍ നല്‍കുന്നത്.
സിനിമാ കുടുംബത്തിലെ അംഗം അല്ലാത്തതിനാല്തന്നെ എനിക്ക് ആരുമായും ബന്ധങ്ങളുണ്ടായിരുന്നില്ല. ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ എനിക്ക് അറിയില്ലായിരുന്നു.
അതിനാലാണ് ഞാന്‍ അധികം സിനിമകളില്‍ അഭിനയിക്കാതെ പോയത്-സെറീന് പറഞ്ഞു. തുടക്കത്തില്‍ ശ്രദ്ധ നേടാന്‍ സാധിച്ചുവെങ്കിലും സെറീന് ഖാന് പ്രതീക്ഷയ്ക്കൊത്ത് ഉയരാനോ വലിയൊരു താരമാകാനോ സാധിച്ചില്ല.
കത്രീനയുടെ രൂപ സാദൃശ്യം ആദ്യകാലത്ത് അവസരങ്ങള്‍ നേടിക്കൊടുത്തുവെങ്കിലും ഒരു ഘട്ടം കഴിഞ്ഞതോടെ അവസരങ്ങള്‍ ഇല്ലാതായി. ഇതോടെ താരം സിനിമകളിൽ നിന്ന് അപ്രതക്ഷ്യമാവുകയായിരുന്നു.