ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ സെറീന വില്യംസ്-സിമോണ ഹാലെപ്പ് പോരാട്ടം. വിംബിൾഡണ്‍ ഫൈനലിലാണ് ക്ലാസിക് പോരാട്ടം.ബാർബോറ സ്ട്രൈക്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സെറിനയുടെ ഫൈനൽ പ്രവേശം.
സ്കോർ 6-1, 6-2. എട്ടാം വിംബിൾഡണ്‍ കിരീടം ലക്ഷ്യമിട്ടാണ് സെറീന ഹാലെപ്പയ്ക്കെതിരെ ഇറങ്ങുന്നത്. എന്നാൽ കടുത്ത പോരാട്ടമാവും ഫൈനലിൽ സെറീറ നേരിടേണ്ടി വരിക.
എലിന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഹാലെപ്പയുടെ ഫൈനൽ പ്രവേശനം. സ്കോർ 6-1, 6-3.