നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ വീട്ട് ജോലിക്കാരി രജിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൊല നടത്തിയിട്ടും അത് മറച്ചുവെക്കുന്ന രീതിയില്‍ കേഡല്‍ പെരുമാറി. വെള്ളിയാഴ്ച രാത്രി താന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കില്‍ തന്നെയും കേഡല്‍ കൊല്ലുമായിരുന്നുവെന്ന് രജിത പറഞ്ഞു. ചില സമയത്ത് ഉച്ചക്ക് എല്ലാരും നാലുപേരും ഒത്തുവരും തിന്നും അങ്ങ് പോകും, അവിടെ സംസാരിക്കുന്നതോ ശണ്ഠ പിടിക്കുന്നതോ നമുക്ക് കേള്‍ക്കാന്‍ പറ്റില്ല. അവന്‍ അങ്ങനെ ആരോടും സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. വെളിയില്‍ പോകുന്നതും കണ്ടിട്ടില്ല.
ഞാന്‍ വന്നു ഒരുമാസം ആയി, അവന്‍ കുളിക്കുന്നോ നനയ്ക്കുന്നോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. ഇവന്‍ എപ്പോഴും ഈ ഡ്രസ്സ് തന്നെ ഇട്ടിരിക്കുന്നത്, എപ്പോഴും കറുത്ത ഡ്രസ്. വീടിനകത്ത് ഈ കറുത്ത ഡ്രെസ്സും ഇട്ട് എപ്പോഴും ഒറ്റയ്ക്ക് ഇരിക്കുന്നത് കാണാം. ഞാന്‍ പോയിട്ട് ഇതുവരെ ഒരു കൂട്ടുകാരെയും അവിടെ കണ്ടിട്ടില്ല. തങ്കു ആന്റി മമ്മിയുടെ കൂട്ടുകാര് അമേരിക്കയില്‍ നിന്ന് വന്നു, മമ്മി 20ആം തിയതി പോവുകയല്ല അതുകൊണ്ടു മമ്മിയുടെ കൂട്ടുകാരികള്‍ ഇവിടെ വന്നിരുന്നു അവരോടൊപ്പം കോവളത്ത് പോയിരിക്കുകയാ, നിങ്ങള് പോയ് കിടന്നോ അവര് വരുമ്പോള്‍ ഞാന്‍ കതക് തുറന്നു കൊടുത്തോളം എന്ന് കേഡല്‍ പറഞ്ഞിരുന്നു.
ഞാന്‍ ചോറ് കഴിക്കാന്‍ ഇരുന്നപ്പോള്‍ ഒരേ പെട്രോള്‍ നാറ്റം. അപ്പോള് ഞാന്‍ ചോദിച്ചു ഇതെന്താ കുട്ടാ പെട്രോള്‍ നാറ്റം ഇവിടെ? അപ്പോള് എന്നോട് പറഞ്ഞത് വെയ്സ്റ്റ് കത്തിച്ചതെന്നായിരുന്നു. അന്ന് രാത്രി ഞാനും അവിടെ ഉണ്ടായിരുന്നെങ്കില്‍ അവന്‍ എന്നെയും കൊന്നേനെ ആ പേടി എനിക്ക് ഉണ്ടായിരുന്നു . ജീവിത പ്രാരാബ്ധം കൊണ്ടാണ് ഞാന്‍ വീട്ടുജോലിക്ക് പോയിരുന്നത്. പക്ഷെ ഇപ്പോള് ജീവിക്കാന്‍ പോലും മാര്‍ഗമില്ല.