ക്രിസ്മസ് ആഘോഷിക്കാന്‍ വിദേശത്ത് പോയ ഡോക്ടര്‍ തിരികെയെത്തിയപ്പോള്‍ ഞെട്ടി; വീട്ടുജോലിക്കാരി കസ്റ്റഡിയില്‍

vellakkariകണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ച. വീട്ടുജോലിക്കാരി കസ്റ്റഡിയില്‍. എന്‍എസ് ടാക്കീസിനു സമീപം താമസിക്കുന്ന പരേതനായ ഡോ. പത്മനാഭന്റെ ഭാര്യ ഡോ. കനക കുമാരിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 40 പവന്‍ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരിയായി പയ്യന്നൂര്‍ സ്വദേശിനിയെ ടൗണ്‍ സിഐ കെ.വി. വേണുഗോപാല്‍, എസ്‌ഐ കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.

ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് കവര്‍ച്ച നടത്തിയത് സമ്മതിച്ചതായി പോലീസ് പറഞ്ഞു. വീട്ടുജോലിക്കാരിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തു. കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ണൂര്‍ നഗരത്തിലെ വിവിധ ബാങ്കുകളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ക്രിസ്മസ് അവധിക്ക് മക്കളുടെകൂടെ വിദേശത്തായിരുന്നു ഡോക്ടര്‍. തിരികെ വീട്ടിലെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related posts