പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് യോ​ഗ്യ​ൻ; ച​രി​ത്രം കു​റി​ച്ച് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് സ​ർ​വേ; ബി​ജെ​പി​ക്ക് ഒ​രു സീ​റ്റും

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്രം കു​റി​ച്ച് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് എ​ബി​പി-​സി വോ​ട്ട​ർ സ​ർ​വേ.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് 85 സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്ന് സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു.

യു​ഡി​എ​ഫ് 53 സീ​റ്റു​ക​ളും ബി​ജെ​പി​ക്ക് ഒ​രു സീ​റ്റും ല​ഭി​ക്കു​മെ​ന്നും സ​ർ​വേ പ​റ​യു​ന്നു.

വോ​ട്ട് വി​ഹി​ത​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് 41.6 ശ​ത​മാ​ന​വും യു​ഡി​എ​ഫി​ന് 34.6 ശ​ത​മാ​ന​വു​മാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ 15.3 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് സ​ർ​വേ​യി​ൽ പ​റ​യു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് യോ​ജി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് 46.7 ശ​ത​മാ​നം പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് 22.3 ശ​ത​മാ​നം പേ​ർ സ​ർ​വേ​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ.​കെ. ഷൈ​ല​ജ​യു​ടെ പേ​ർ 6.3 ശ​ത​മാ​നം പേ​ർ രേ​ഖ​പ്പെ​ടു​ത്തി. 4.1 ശ​ത​മാ​നം പേ​രാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് അ​നു​യോ​ജ്യ​നെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ ബി​ജെ​പി നി​ല മെ​ച്ച​പ്പെ​ടു​ത്തു​മ്പോ​ൾ, യു​ഡി​എ​ഫി​ന്‍റെ ഹി​ന്ദു വോ​ട്ടു​ക​ളി​ൽ വ​ലി​യ ന​ഷ്ട​മാ​ണ് സ​ർ​വേ പ്ര​വ​ചി​ക്കു​ന്ന​ത്.

Related posts

Leave a Comment