ആലപ്പുഴ : പരീക്ഷ ജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്തെന്ന ആരോപണം നേരിടുന്ന സെസി സേവ്യർ സംസ്ഥാനം വിട്ടോയെന്ന് സംശയം. നോർത്ത് സി ഐ യുടെ നേതൃത്വത്തിൽ ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇവരുടെ ഫോണും പ്രവർത്തിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളും നീക്കി. ജഡ്ജിമാരെ പോലും കബളിപ്പിച്ച യുവതിയെ പെട്ടെന്ന് പിടികൂടണമെന്ന സമ്മർദം പോലീസിനുമുണ്ട്.
അഭിഭാഷകർക്കിടയിലും ഇവരെ ചൊല്ലി ഭിന്നിപ്പുണ്ടെന്ന് സൂചനയുണ്ട്. ബാർ കൗൺസിൽ രജിസ്ട്രേഷൻ രേഖകളും സർട്ടിഫിക്കറ്റുകളും പരിശോധിക്കാതെയും ഫീസ് മാത്രം വാങ്ങി അംഗത്വം നൽകിയെന്ന ആക്ഷേപവും സജീവമാണ്.